പ്രതീകാത്മക ചിത്രം 
Business

ഇനി ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കാം!; യൂസര്‍നെയിം ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ചാറ്റ് ചെയ്യാന്‍ കഴിയുന്ന യൂസര്‍ നെയിം ഫീച്ചറാണ് അവതരിപ്പിച്ചത്. 

അപരിചിതരായ ആളുകള്‍ ഗ്രൂപ്പുകളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ സങ്കടിപ്പിച്ച് ശല്യപ്പെടുത്തുന്നത് തടയാന്‍ ഈ സംവിധാനം എത്തുന്നതോടെ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രൊഫൈല്‍ സെറ്റിങ്‌സില്‍ പുതിയ സെക്ഷന്‍ ആയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. യൂസര്‍ നെയിമുകള്‍ വ്യത്യസ്തമാക്കാന്‍, അക്കങ്ങളും അക്ഷരങ്ങളും പ്രത്യേക ചിഹ്നങ്ങളും പേരിനോടൊപ്പം ചേര്‍ക്കേണ്ടതായി വരും. അതായത് ഓരോ യൂസര്‍നെയിമുകളും വ്യത്യസ്തമായിരിക്കണം. യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യുമ്പോള്‍ ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പരസ്പരം ഫോണ്‍ നമ്പറുകള്‍ അറിയാത്ത കാലത്തോളം ഇത് തുടരുകയും ചെയ്യും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

സിഡ്ബിയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ശമ്പളം നാലര ലക്ഷം രൂപ വരെ; ഇ മെയിൽ വഴി ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

'ജീവ ശ്വാസമാണ് എന്റെ പാര്‍ട്ടി, വാര്‍ത്തകള്‍ വസ്തുകളല്ല'; രാജി റിപ്പോര്‍ട്ടുകള്‍ തള്ളി അലോഷ്യസ് സേവ്യര്‍

'മദ്യപാനം പൂർണമായും നിർത്തി, ആരോ​ഗ്യത്തോടെ ഇനിയും കളിക്കണം'; വെളിപ്പെടുത്തി ഇന്ത്യൻ താരം

SCROLL FOR NEXT