പ്രതീകാത്മക ചിത്രം 
Business

ഇനി 'ശബ്ദവും' സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. വോയിസ് നോട്ടുകള്‍ സ്റ്റാറ്റസ് ആയി ഇടാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വൈകാതെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.

നിലവില്‍ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ സ്റ്റാറ്റസ് ആയി ഇടാന്‍ സാധിക്കും. ഇതിന് പുറമേ വോയിസ് നോട്ടുകള്‍ കൂടി സ്റ്റാറ്റസ് ആയി ഇടാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. നിലവില്‍ 
കുറച്ച് ഐഒഎസ് ഉപയോക്താക്കള്‍ പരീക്ഷണാര്‍ഥത്തില്‍ ഈ ഫീച്ചര്‍ ഉപയോഗിച്ചു വരുന്നുണ്ട്. 

അധികം താമസിയാതെ എല്ലാവരിലേക്കും ഈ ഫീച്ചര്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ് ആപ്പ്്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകള്‍ വാടസ് ആപ്പ് സ്റ്റാറ്റസ് ആയി ഇടാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ ഇതും ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി ഇവ സുരക്ഷിതമായിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

ബുധനാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

'ടിനിയുടെ വക്കീല്‍ മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞു; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?'; പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ

'സവർണ ഹിന്ദു നറേറ്റീവ്, റിസർവേഷനെ ഒക്കെ എത്ര നിസാരമായാണ് കാണിച്ചിരിക്കുന്നത്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'മോളിവുഡ് ടൈംസ്'

കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്