പ്രതീകാത്മക ചിത്രം 
Business

ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇനി മറച്ചുവെയ്ക്കാം; മൂന്ന് പുതിയ ഫീച്ചറുകളുമായി വാട്‌സ് ആപ്പ്, അറിയേണ്ടതെല്ലാം 

നിലവില്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ പിക്ചര്‍, അവസാനമായി ഓണ്‍ലൈനില്‍ വന്ന സമയം എന്നിവ മറച്ചുവെയ്ക്കാന്‍ വാട്‌സ് ആപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് മറ്റൊരു ഫീച്ചറുമായി വാട്‌സ് ആപ്പ്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെയ്ക്കാനുള്ള ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. ഈ മാസം തന്നെ ഇത് യാഥാര്‍ഥ്യമാകുമെന്ന് വാട്‌സ് ആപ്പ് അറിയിച്ചു.

നിലവില്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ പിക്ചര്‍, അവസാനമായി ഓണ്‍ലൈനില്‍ വന്ന സമയം എന്നിവ മറച്ചുവെയ്ക്കാന്‍ വാട്‌സ് ആപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പുതിയ ഫീച്ചര്‍. 

വാട്‌സ് ആപ്പ് അക്കൗണ്ടില്‍ മുകളിലായാണ് ഓണ്‍ലൈന്‍ എന്ന് പ്രദര്‍ശിപ്പിക്കാറ്. വാട്‌സ് ആപ്പില്‍ കയറുന്ന സമയത്താണ് ഇത് പ്രത്യക്ഷപ്പെടുന്നത്. സുരക്ഷ കണക്കിലെടുത്ത് ഉപയോക്താവിന് ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെയ്ക്കാനുള്ള സൗകര്യമാണ് വാട്‌സ് ആപ്പ് ഒരുക്കിയത്. ഇതിലൂടെ ഉപയോക്താവിന് മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

സെറ്റിങ്‌സില്‍ കയറി പ്രൈവസിയില്‍ ക്ലിക്ക് ചെയ്ത് ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ലാസ്റ്റ് സീന്‍ ആന്റ് ഓണ്‍ലൈന്‍ എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. ലാസ്റ്റ് സീന്‍ സെക്ഷനില്‍ എവരി വണ്‍, കോണ്‍ടാക്ട്‌സ്, മൈ കോണ്‍ടാക്ട്‌സ് എക്്‌സെപ്റ്റ്, നോബഡി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

ഓണ്‍ലൈന്‍ സ്റ്റാറ്റസ് സെക്ഷനില്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. എവരിവണ്‍, സെയിം ആസ് ലാസ്റ്റ് സീന്‍ എന്നിവയാണ് ഓപ്ഷനുകള്‍. എവരിവണ്‍ ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ലാസ്റ്റ് സീന്‍ സെക്ഷനില്‍ നോബഡിയില്‍ ക്ലിക്ക് ചെയ്യണം. ഓണ്‍ലൈന്‍ പാര്‍ട്ടില്‍ സെയിം ആസ് ലാസ്റ്റ് സീനും തെരഞ്ഞെടുക്കണം. ഈ ഫീച്ചറിന് പുറമേ ഗ്രൂപ്പ് സൈലന്റ്, സ്‌ക്രീന്‍ ഷോട്ട് ബ്ലോക്കിംഗ്, എന്നി ഫീച്ചറുകളും സുരക്ഷയുടെ ഭാഗമായി വാട്‌സ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT