വാട്‌സ്ആപ്പ് 
Business

കാത്തിരുന്ന മാറ്റം; ഐഫോണിലും വാട്‌സ്ആപ്പ് 'മള്‍ട്ടി അക്കൗണ്ട്'ഫീച്ചര്‍, റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് 'മള്‍ട്ടി അക്കൗണ്ട്'ഫീച്ചര്‍ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ആപ്പില്‍ രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപണയാഗിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

2023 മുതല്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാണ്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം, ജോലി സ്ഥലത്തെയും സ്വകാര്യ നമ്പറുകളിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലോഗ് ഔട്ട് ചെയ്യാതെയോ വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിനെ ആശ്രയിക്കാതെയോ അക്കൗണ്ടുകള്‍ മാറി ഉപയോഗിക്കുന്നതിന് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും.

ഓരോ അക്കൗണ്ടും ചാറ്റ് ഹിസ്റ്ററി, നോട്ടിഫിക്കേഷനുകള്‍, മീഡിയ സെറ്റിങ്സ്, പ്രൈവസി, ബാക്കപ്പ് ഡാറ്റ എന്നിവ സൂക്ഷിക്കുന്നതായും രണ്ട് അക്കൗണ്ടുകളിലെയും സേവനങ്ങള്‍ പ്രത്യേകം ലഭ്യമാക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു.

അക്കൗണ്ടുകള്‍ മാറുന്നതിനായി സെറ്റിങ്സ് ടാബില്‍ ദീര്‍ഘനേരം അമര്‍ത്തിയോ അല്ലെങ്കില്‍ ഡബിള്‍-ടാപ്പ് വഴിയോ അക്കൗണ്ട് ലിസ്റ്റിലൂടെ അക്കൗണ്ടുകള്‍ മാറ്റാന്‍ കഴിയും. ഒരു സംരക്ഷിത അക്കൗണ്ടിലേക്ക് മാറുമ്പോള്‍ ഫേസ് ഐഡി, ടച്ച് ഐഡി അല്ലെങ്കില്‍ പാസ്‌കോഡ് പോലുള്ള വാട്ട്സ്ആപ്പിന്റെ ആപ്പ് ലോക്ക് സപ്പോര്‍ട്ടും ലഭ്യമാകും.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണെങ്കിലും, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് രണ്ട് നമ്പറുകള്‍ ഉപയോഗിക്കാന്‍ വാട്സ്ആപ്പ് ബിസിനസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ അക്കൗണ്ടുകള്‍ ലോഗ്-ഔട്ട് ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യുകയോ ചെയ്യേണ്ട അവസ്ഥയായിരുന്നു. ഈ പരിമിതികള്‍ക്കാണ് പുതിയ അപ്ഡേറ്റിലൂടെ മാറ്റം വരുന്നത്.

നിലവില്‍ തെരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാകുന്നതോടെ വരും ആഴ്ചകളില്‍ തന്നെ എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

WhatsApp reportedly brings multi-account support to iOS after Android debut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT