വാട്‌സ്ആപ്പ്  പ്രതീകാത്മക ചിത്രം
Business

'ദേ, ഇതു കണ്ടില്ലേ?'; ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

പലപ്പോഴും പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഉപയോക്താക്കളില്‍ പലരുടെയും ശ്രദ്ധയില്‍പ്പെടാതെ അവ വായിക്കാതെ പോകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ശ്രദ്ധയില്‍പ്പെടാത്ത, വായിക്കാത്ത സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണ് ഫീച്ചര്‍. ശ്രദ്ധയില്‍പ്പെടാത്ത ഇത്തരം സന്ദേശങ്ങള്‍ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഫീച്ചര്‍.

AI Summarize എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഉഎയോക്താക്കള്‍ വായിക്കാത്തതോ ഓപ്പണ്‍ ചെയ്യാത്തതോ ആയ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപം നല്‍കുന്നതിനാണ് മെറ്റ അക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. മെറ്റയുടെ ഒരു ബ്ലോഗ് പോസ്റ്റനുസരിച്ച്, പ്രൈവറ്റ് പ്രോസസ്സിങ് എന്ന ഒരു നൂതന സാങ്കേതികവിദ്യയിലുടെയാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.

ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമാണെന്നും മറ്റാര്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയില്ലെന്നും വാട്‌സ്ആപ്പ് പറഞ്ഞു. ഈ എഐ ഫീച്ചര്‍ ഗ്രൂപ്പ്, വ്യക്തിഗത സന്ദേശങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് വാട്സ്ആപ്പ് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. നിങ്ങളുടെ ചാറ്റില്‍ എത്തുന്ന എല്ലാ വായിക്കാത്ത സന്ദേശങ്ങളെയും ഈ ഫീച്ചര്‍ സംഗ്രഹിക്കും. നിലവില്‍, അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്.

WhatsApp rolls out new feature to ensure users never miss an unread message

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്