ഫയല്‍ ചിത്രം 
Business

തട്ടിപ്പുകളില്‍ വീഴാതിരിക്കണോ?; അഞ്ചു വാട്‌സ്ആപ്പ് ടിപ്പുകള്‍ 

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് നല്‍കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പയോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. സ്വകാര്യത സംരക്ഷിക്കുന്നതിന് പുതിയതായി കൊണ്ടുവരുന്ന ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താന്‍ ഉപയോക്താക്കള്‍ തയ്യാറാകണമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. തട്ടിപ്പുകാരില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള അഞ്ചു ടിപ്പുകള്‍ പരിശോധിക്കാം.

1. ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍: 

അധിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ ഫീച്ചര്‍. അക്കൗണ്ടില്‍ നിന്ന്് വിവരങ്ങള്‍ ചോര്‍ത്തല്‍, ഐഡന്റിന്റി തട്ടിപ്പ് എന്നിവ തടയുന്നതിന് ഇത് വളരെയധികം പ്രയോജനം ചെയ്യും. അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിന് ആറക്ക പിന്‍ നമ്പറാണ് ഇതിന് വേണ്ടത്. അതിനാല്‍ നമ്പര്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്.

2. പ്രൈവസി സെറ്റിങ്ങ്‌സ്:

വാട്‌സ്ആപ്പിലെ പ്രൈവസി സെറ്റിങ്ങ്‌സ് പ്രയോജനപ്പടുത്തുന്നതും സുരക്ഷയ്ക്ക് നല്ലതാണ്. പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, എന്നിവ ആരെല്ലാം കാണണം എന്നതില്‍ ഉപയോക്താവിന് തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ സംവിധാനം. ഇതടക്കമുള്ള ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തുന്നത് സുരക്ഷയ്ക്ക് ഗുണം ചെയ്യും.

3. ഗ്രൂപ്പ് പ്രൈവസി ഓപ്ഷന്‍സ്:

ഗ്രൂപ്പില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണം എന്നതില്‍ അടക്കം നിയന്ത്രണം നടപ്പാക്കാന്‍ ഉപയോക്താവിന് അധികാരം നല്‍കുന്നതാണ് ഇത്തരം സംവിധാനങ്ങള്‍. സ്വകാര്യത സംരക്ഷിക്കാന്‍ ഇത്തരം ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്. അനധികൃതമായി ഗ്രൂപ്പില്‍ അംഗമാകുന്നത് തടയാന്‍ കഴിയുന്നതിന് പുറമേ അനുമതിയില്ലാതെ ഉപയോക്താവിനെ ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്താല്‍ അതില്‍ നിന്ന് ഒഴിവാകാനും സഹായിക്കുന്നതാണ് ഇത്തരം ഫീച്ചറുകള്‍.

4. ലിങ്ക്ഡ് ഡിവൈസുകള്‍ നിരീക്ഷിക്കുക

ലിങ്ക്ഡ് വാട്‌സ്ആപ്പ് ഡിവൈസുകളില്‍ അസ്വാഭാവികത തോന്നിയാല്‍ അതില്‍ നിന്ന് ലോഗ് ഔട്ട് ചെയ്ത് പുറത്ത് കടക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്.

5. സുരക്ഷാ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തുക

ഇതിന് പുറമേ അതത് സമയങ്ങളില്‍ പുറത്തിറക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ ഉടനടി പ്രയോജനപ്പെടുത്തി അപ്‌ഡേറ്റഡ് ആയി ഇരിക്കുന്നതും സ്വകാര്യത സംരക്ഷിക്കാന്‍ ഒരുപരിധി വരെ സഹായിക്കും. തട്ടിപ്പുകള്‍ക്ക് ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ എളുപ്പം തിരിച്ചറിയാന്‍ ഇത് സഹായകമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT