പ്രതീകാത്മക ചിത്രം 
Business

വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡ് 2.23.11.19 അപ്ഡേറ്റിനായി വാട്‌സ്ആപ്പ്  ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാകും.

നിരവധിപ്പേര്‍ക്ക് ഒരേ സമയം പങ്കെടുക്കാന്‍ കഴിയുന്ന ഗൂഗിള്‍ മീറ്റ്, സൂം മീറ്റ് എന്നിവയില്‍  ഈ സേവനം ലഭ്യമാണ്. സമാനമായ നിലയില്‍ വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയറിങ് സാധ്യമാകുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. സ്‌ക്രീനില്‍ പങ്കുവെച്ചിരിക്കുന്നത് കാണാനും ആശയവിനിമയം നടത്താനും ഇതുവഴി സാധിക്കും. 

സ്‌ക്രീന്‍ ഷെയറിങ്ങില്‍ ഉപയോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കും. സ്വകാര്യത സംരക്ഷിക്കുന്നതിന് എപ്പോള്‍ വേണമെങ്കിലും സ്‌ക്രീന്‍ ഷെയറിങ് ഉപേക്ഷിക്കാനും ഉപയോക്താവിന് സാധിക്കുന്നവിധമാണ് സേവനം ഒരുക്കിയിരിക്കുന്നത്.
 
പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് ഉപയോഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെങ്കിലും ചില പരിമിതികളും ഇതിന് ഉണ്ട്. ആന്‍ഡ്രോയിഡിന്റെ പഴയ വേര്‍ഷനില്‍ ഈ സേവനം ലഭ്യമല്ല. വലിയ ഗ്രൂപ്പു കോളുകളിലും ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. വാട്‌സ്ആപ്പിന്റെ കാലപഴക്കം ചെന്ന വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ സേവനം ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിടും. അതിനാല്‍ ഡിവൈസ് അപ്‌ഡേറ്റഡ് ആണെന്നും വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും ഉപയോക്താക്കള്‍ ഉറപ്പാക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം