വാട്‌സ്ആപ്പ്  ഫയല്‍
Business

സൈബര്‍ തട്ടിപ്പുകളില്‍ കരുതിയിരിക്കാം, വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ ഈ മാറ്റങ്ങള്‍ വരുത്താം

ഉപയോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സുരക്ഷാ ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുകയെന്നത് പ്രധാനമാണ്. ഇതിനായി വാട്‌സ്ആപ്പില്‍ തന്നെ സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഉപയോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സുരക്ഷാ ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം.

ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍- സെറ്റിങ്‌സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുക. നിങ്ങള്‍ ഒരു പുതിയ ഡിവൈസില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപിയോടൊപ്പം 6 അക്ക പിന്‍ ആവശ്യമാണ്. അക്കൗണ്ട് ഹാക്ക് ചെയ്യാനിരിക്കാനുള്ള സുരക്ഷാ ഫീച്ചറാണിത്.

ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ലോക്ക് -നിങ്ങളുടെ ഡിവൈസ് നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ ചാറ്റുകള്‍ തുറക്കാതിരക്കാന്‍ ഈ ബയോമെട്രിക് ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്യുക. ഇതിനായി സെറ്റിങ്‌സ്> പ്രൈവസി > ഫിംഗര്‍പ്രിന്റ് ലോക്ക് / ഫേസ് ഐഡി ലോക്ക്

ഡിസപ്പിയറിങ് മെസേജ്- വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഡിസ്സപ്പിയറിങ് മെസേജസ് ഓപ്ഷന്‍ ഓണാക്കുക. 24 മണിക്കൂര്‍, 7 ദിവസം അല്ലെങ്കില്‍ 90 ദിവസങ്ങള്‍ക്ക് ശേഷം സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകുന്ന ഫീച്ചറാണിത്.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പ് - വാട്ആപ്പ് ചാറ്റുകള്‍ ഇതിനകം തന്നെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്, എന്നാല്‍ നിങ്ങളുടെ ക്ലൗഡ് ബാക്കപ്പുകള്‍ അങ്ങനെ ആയിരിക്കണമെന്നില്ല. ഇതിനായി സെറ്റിങ്‌സ്> ചാറ്റ്‌സ് > ചാറ്റ് ബാക്കപ്പ് > എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ബാക്കപ്പ് എന്നിവയിലേക്ക് പോയി എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പുകള്‍ എനേബിള്‍ ചെയ്യുക. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും കാണാത്തവിധം ഒരു പാസ്വേഡ് സജ്ജമാക്കുക.

പ്രൊഫൈല്‍ പ്രൈവസി കണ്‍ട്രോള്‍ -നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, എബൗട്ട് ഇന്‍ഫര്‍മേഷന്‍ എന്നിവ ആര്‍ക്കൊക്കെ കാണാമെന്നത് ക്രമീകരിക്കാം. സെറ്റിങ്‌സ് > പ്രൈവസി, Everyone, My Contacts, My Contacts Except, Nobody എന്നിവ ഏതെങ്കിലും സെലക്ട് ചെയ്യാം.

WhatsApp security settings every Indian user should enable immediately or risk privacy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT