പ്രതീകാത്മക ചിത്രം 
Business

വ്യൂ വണ്‍സ് ഇനി ടെക്സ്റ്റ് മെസേജിലും, വായിച്ചാല്‍ ഉടന്‍ അപ്രത്യക്ഷമാകും;  പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

കഴിഞ്ഞവര്‍ഷമാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ സ്വമേധയാ അപ്രത്യക്ഷമാകുന്ന ഡിസപിയറിങ് ഫീച്ചര്‍ അവതരിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷമാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ സ്വമേധയാ അപ്രത്യക്ഷമാകുന്ന ഡിസപിയറിങ് ഫീച്ചര്‍ അവതരിപ്പിച്ചത്. മെമ്മറി സംരക്ഷിക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആയത് കൊണ്ട് വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. 

തുടക്കത്തില്‍ ഏഴുദിവസത്തിനകം മെസേജ് ഡിസപിയര്‍ ആവുന്ന തരത്തിലാണ് അവതരിപ്പിച്ചത്. പിന്നീട് ഉപഭോക്താവിന്റെ സൗകര്യം പരിഗണിച്ച് 24 മണിക്കൂറിന് ശേഷമോ 90 ദിവസം കഴിഞ്ഞോ സന്ദേശം അപ്രത്യക്ഷമാകുന്ന തരത്തില്‍ രണ്ടു ഓപ്ഷനുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ഇതില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന തരത്തിലാണ് ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്തത്.

ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. വ്യൂ വണ്‍സ് ഫീച്ചര്‍ അനുസരിച്ച് ഒറ്റത്തവണ മാത്രമേ സന്ദേശം കാണാന്‍ സാധിക്കൂ. കണ്ട മാത്രയില്‍ തന്നെ സന്ദേശം അപ്രത്യക്ഷമാകും. സന്ദേശം അയച്ച ആള്‍ക്കും സ്വീകര്‍ത്താവിനും ഇത് ബാധകമാണ്.

ആന്‍ഡ്രോയിഡില്‍ വാട്‌സ്ആപ്പിന്റെ ബീറ്റ വേര്‍ഷനിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഫോട്ടോ, വീഡിയോ എന്നിവയുമായി ബന്ധപ്പെട്ട് വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. കണ്ട മാത്രയില്‍ തന്നെ വീഡിയോയും ഫോട്ടോയും അപ്രത്യക്ഷമാകുന്നതാണ് ഫീച്ചര്‍. ഇതുവഴി സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഉപഭോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT