എവിടെയാണ് എന്ന് കൃത്യമായി അറിയിക്കാം, വാട്‌സ്ആപ്പില്‍ ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഉപയോഗിക്കാത്തവരാണോ?; ചെയ്യേണ്ടത് ഇത്രമാത്രം 

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. വാട്‌സ്ആപ്പിന്റെ ലൈവ് ലൊക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. കൃത്യമായി എവിടെയാണ് നില്‍ക്കുന്നതെന്ന് വാട്‌സ്ആപ്പിലൂടെ അറിയിക്കാന്‍ സഹായിക്കുന്നതാണ് ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍. ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഏതുസമയത്ത് വേണമെങ്കിലും ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്താനും സാധിക്കും. 

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്. അതായത് മറ്റൊരാള്‍ക്ക് കാണാന്‍ കഴിയാത്തവിധം സ്വകാര്യത സൂക്ഷിക്കുന്നു എന്ന് അര്‍ത്ഥം. വാട്‌സ്ആപ്പിലൂടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യണമെങ്കില്‍ സ്മാര്‍്ട്ട്‌ഫോണിന്റെ സെറ്റിങ്ങ്‌സില്‍ പോയി ലൊക്കേഷന്‍ പെര്‍മിഷന്‍ 'ലൈവാക്കണം'. ഇതിനായി ചെയ്യേണ്ടത് ചുവടെ:

ആദ്യം ഫോണിന്റെ സെറ്റിങ്ങ്‌സില്‍ പോകണം

ആപ്പ്‌സ് ആന്റ് നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുക്കണം

അഡ്വാന്‍സ്ഡ് ഓപ്ഷനിലേക്ക് പോയി ആപ്പ് പെര്‍മിഷന്‍സ് തെരഞ്ഞെടുക്കണം

തുടര്‍ന്ന് ലൊക്കേഷനില്‍ കയറി വാട്‌സ്ആപ്പ് ഓണാക്കണം

ഇതോടെ ലൈവ് ലൊക്കേഷന്‍ ലൈവ് ആകും

തുടര്‍ന്ന് വാട്‌സ്്ആപ്പില്‍ കയറി ലൈവ് ലൊക്കേഷന്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാന്‍ സാധിക്കും

വ്യക്തികളിലേക്കും ഗ്രൂപ്പുകളിലേക്കും ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും

ചാറ്റ് വിന്‍ഡോയില്‍ അറ്റാച്ചില്‍ ക്ലിക്ക് ചെയ്ത ശേഷമാണ് ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യേണ്ടത്

എത്രസമയം ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യണമെന്നത് ഉപയോക്താവിന് തീരുമാനിക്കാം. സമയം തീരുന്ന മുറയ്ക്ക് ലൈവ് ലൊക്കേഷന്‍ സേവനം അവസാനിക്കും. ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്ന സമയത്ത് കമന്റ് ഇടാനും സാധിക്കും

സ്‌റ്റോപ്പ് ഷെയറില്‍ കയറി സ്‌റ്റോപ്പില്‍ ക്ലിക്ക് ചെയ്താല്‍ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്താനും സാധിക്കും

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com