പുതിയ കാമറ ഫീച്ചറുമായി വാട്‌സ്ആപ്പ്  പ്രതീകാത്മക ചിത്രം
Business

ഉപയോക്താക്കള്‍ക്കായി 6 പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്, അറിയാം

ലൈവ് ഫോട്ടോസും മോഷന്‍ പിക്ചറുകള്‍ ഷെയര്‍ ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി 6 പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആശയ വിനിമയവും ഷെയറിങ്ങും കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഫീച്ചര്‍. ലൈവ് ഫോട്ടോസും മോഷന്‍ പിക്ചറുകള്‍ ഷെയര്‍ ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും.

മെറ്റാ എഐയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ് ബാഗ്രൗണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ ഗ്രൂപ്പ് അല്ലെങ്കില്‍ വ്യക്തിഗത ചാറ്റുകള്‍ ഇഷ്ടാനുസൃതമാക്കാന്‍ അനുവദിക്കുന്നു.

പുതിയ വാട്സ്ആപ്പ് സവിശേഷതകള്‍

ഷെയര്‍ ലൈവ് ആന്‍ഡ് മോഷന്‍ പിക്ചേര്‍സ്

വാട്സ്ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് യൂസര്‍മാരെ ലൈവ് ഫോട്ടോളും മോഷന്‍ ഫോട്ടോകളും പങ്കുവെക്കാന്‍ അനുവദിക്കുന്നു. ചിത്രങ്ങള്‍ ഓഡിയോയും ആനിമേഷനും നല്‍കി ജിഫാക്കി മാറ്റം. ഇവ വീഡിയോ ആയി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കാം.

മെറ്റ എഐ-ബാക്ക്ഡ് ചാറ്റ് തീംസ്

മെറ്റ എഐയുടെ സഹായത്തോടെ പുത്തന്‍ ചാറ്റ് തീമുകള്‍ അവതരിപ്പിച്ചിരിക്കുന്നതാണ് മറ്റൊന്ന്. കസ്റ്റം ചാറ്റ് തീമുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാട്സ്ആപ്പ് ശ്രമിക്കുന്നു.

വിഡിയോ കോള്‍ ബാക്ക്ഗ്രൗണ്ട് വിത്ത് മെറ്റ എഐ

വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ മെറ്റ എഐയുടെ സഹായത്തോടെ ആകര്‍ഷകമായ പശ്ചാത്തലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്.

ഡോക്യുമെന്റ് സ്‌കാനിങ് ഓണ്‍ ആന്‍ഡ്രോയ്ഡ്

വാട്സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും പ്രാപ്തമാക്കുന്ന ഫീച്ചറാണിത്. ഡോക്യുമെന്റ് സ്‌കാനിംഗിനായി തേഡ്-പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കുന്നത് ഇതോടെ ഒഴിവാക്കാം.

സീംലെസ് ഗ്രൂപ്പ് സെര്‍ച്ച്

വാട്സ്ആപ്പിലെ ഗ്രൂപ്പ് പേരുകള്‍ അനായാസം സെര്‍ച്ച് ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഏതെങ്കിലുമൊരു വ്യക്തിയുടെ പേര് സെര്‍ച്ച് ചെയ്താല്‍, നിങ്ങള്‍ ഒന്നിച്ച് അംഗങ്ങളായ എല്ലാ ഗ്രൂപ്പുകളും അറിയാന്‍ സാധിക്കും.

പുതിയ സ്റ്റിക്കര്‍ പാക്ക്

വാട്സ്ആപ്പിലേക്ക് ആകര്‍ഷകമായ സ്റ്റിക്കര്‍ പാക്കുകള്‍ വരുന്നതാണ് ഈ പുത്തന്‍ ഫീച്ചറിന്റെ പ്രത്യേകത.

WhatsApp to launch a new featur users to create and share motion pictures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT