പ്രതീകാത്മക ചിത്രം 
Business

ഇനി ലൊക്കേഷന്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്ന ഭയം വേണ്ട!; സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ഫീച്ചറുകളാണ് ഇതിനോടകം വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇപ്പോള്‍ സ്വകാര്യത സംരക്ഷണം കൂടുതല്‍ ബലപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്.

കോള്‍ ചെയ്യുന്ന സമയത്ത് ഐപി അഡ്രസ് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. പ്രൈവസി കോള്‍ സെറ്റിങ്‌സ് മെനുവിലാണ് പുതിയ ഫീച്ചര്‍ വരിക. കോള്‍ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ട്രാക്കിങ്ങിനുള്ള സാധ്യത ഇല്ലായ്മ ചെയ്ത് ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. ഇത് യാഥാര്‍ഥ്യമാകുന്നതോടെ, ലൊക്കേഷന്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്ന ഭയമില്ലാതെ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോളുകള്‍ക്ക് വേണ്ടി റിലേ മെക്കാനിസം എന്ന പേരിലാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ പോകുന്നത്. ഇതോടെ ഉപയോക്താവിന്റെ ലൊക്കേഷന്‍ തിരിച്ചറിയാന്‍ സാധിക്കില്ല. വാട്‌സ്ആപ്പ് സെര്‍വര്‍ വഴി കോള്‍ വഴിതിരിച്ചുവിട്ടാണ് ലൊക്കേഷന്‍ തിരിച്ചറിയുന്നതില്‍ നിന്ന് തടയുന്നത്. എന്നാല്‍ കോളിന്റെ ഗുണമേന്മ ചെറിയ തോതില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കോള്‍ വഴിതിരിച്ചുവിടുന്നതും എന്‍ക്രിപ്ഷനും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരുന്നത് കൊണ്ടാണ് കോളിന്റെ ഗുണമേന്മയില്‍ അല്‍പ്പം ഇടിവ് സംഭവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി