വാട്‌സ്ആപ്പ്  പ്രതീകാത്മക ചിത്രം
Business

വാട്‌സ്ആപ്പ് കോളില്‍ കിട്ടിയില്ലേ? വോയ്‌സ്, വിഡിയോ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയക്കാം, പുതിയ ഫീച്ചര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. കോള്‍ വിളിച്ചിട്ട് ലഭിക്കാത്ത സാഹചര്യങ്ങളില്‍ വോയ്സ്, വിഡിയോ സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയയ്ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. കോളിങ്, കോള്‍ മാനേജ്മെന്റ് എന്നിവ കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഫീച്ചര്‍. പുതുതായി ഒരു കോള്‍ ടാബും കൊണ്ടുവരുന്നുണ്ട്.

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റ് ലഭ്യമാണ്. ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കോള്‍ സ്‌ക്രീനില്‍ നിന്ന് നേരിട്ട് വോയ്‌സ് സന്ദേശം അയയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. വിളിക്കുന്ന വ്യക്തി കോള്‍ എടുക്കുന്നില്ലെങ്കില്‍, വാട്സ്ആപ്പ് ഇപ്പോള്‍ 'റെക്കോര്‍ഡ് വോയ്സ് മെസേജ്' ഓപ്ഷന്‍ നല്‍കും.

മിസ്ഡ് കോള്‍ അലേര്‍ട്ടിനൊപ്പം ഒരു ചെറിയ ഓഡിയോ റെക്കോര്‍ഡുചെയ്ത് സ്വീകര്‍ത്താവിന്റെ ചാറ്റിലേക്ക് അയയ്ക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഒരു അടിയന്തര അപ്ഡേറ്റോ സന്ദേശമോ പങ്കിടേണ്ടിവരുമ്പോഴും എല്ലാം ടൈപ്പ് ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തപ്പോഴും ഇത് സഹായകരമാണ്. വിഡിയോ കോളുകള്‍ക്കും സമാനമായ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. വിഡിയോ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് കോള്‍ ഇന്റര്‍ഫേസില്‍ നിന്ന് തന്നെ ഹ്രസ്വ വിഡിയോ സന്ദേശം അയയ്ക്കാനുള്ള ഓപ്ഷന്‍ ലഭിക്കും.

Whatsapp update you can now leave voice and video messages for missedcalls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ 1.3 കോടി വില വരുന്ന ആസ്തികള്‍ മരവിപ്പിച്ചെന്ന് ഇ ഡി, റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍

മദ്യക്കുപ്പിയുമായി സ്‌കൂളില്‍ എത്തി, അധ്യാപകര്‍ വീട്ടിലറിയിച്ചു; പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

താമരശ്ശേരി ചുരത്തിൽ നാളെ മുതൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

ഭക്ഷണ വംശീയത തുറന്നുകാട്ടിയ 'പാലക് പനീര്‍' നിയമപോരാട്ടം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കി യുഎസ് സര്‍വകലാശാല

ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമായി വർദ്ധിപ്പിക്കണം, നിർദ്ദേശവുമായി യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ

SCROLL FOR NEXT