പ്രതീകാത്മക ചിത്രം 
Business

ചാനലില്‍ ഇനി അനിമേറ്റഡ് സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

അഡ്മിന്‍മാര്‍ക്ക് ചാനലില്‍ സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഡ്മിന്‍മാര്‍ക്ക് ചാനലില്‍ സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.

അടുത്തിടെയാണ് വാട്്‌സ്ആപ്പ് ചാനല്‍ ഫീച്ചര്‍ കൊണ്ടുവന്നത്. പ്രമുഖരുടെ പോസ്റ്റുകളും വീഡിയോകളും കാണാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുമെന്നതിനാല്‍ സ്വകാര്യതയെ ഒരു വിധത്തിലും ബാധിക്കില്ല എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചറിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് ചാനല്‍ അഡ്മിന്‍മാര്‍ക്ക് സ്റ്റിക്കറുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന അപ്‌ഡേഷന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. വൈകാതെ തന്നെ വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.

ഉപയോക്താക്കളുമായുള്ള ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് അനിമേറ്റഡ് സ്റ്റിക്കറുകള്‍ അവതരിപ്പിക്കുന്നത്. ഇമോഷന്‍സ്, എക്‌സ്പ്രഷന്‍സ് എന്നിവ കൃത്യമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍ക്കാണ് രൂപം നല്‍കുക.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT