ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത് പ്രതീകാത്മക ചിത്രം
Business

നമ്പര്‍ സേവ് ചെയ്യാതെ തന്നെ കോള്‍ ചെയ്യാം; വാട്‌സ്ആപ്പിന്റെ രൂപം മാറുന്നു

ഫോണ്‍ വിളിക്കുന്നത് എളുപ്പമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫോണ്‍ വിളിക്കുന്നത് എളുപ്പമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ച് വോയ്‌സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കോണ്‍ടാക്ട്‌സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്‌സ്ആപ്പിന്റെ രൂപം മാറും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ടാക്ട്‌സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എംഎല്‍എമാരുടെ രാജാവാകാന്‍ ആരും ശ്രമിക്കേണ്ട, ഇതു യുഡിഎഫാണ്'; ജി സുധാകരന് മറുപടിയുമായി റെജി ചെറിയാന്‍

'ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകള്‍'; അമ്മ ഭരണസമിതി രാജിവെക്കണം! തുറന്ന കത്തുമായി മാല പാര്‍വതി

'മമിതയും നസ്‌ലെനും ഇപ്പോഴും സുഹൃത്തുക്കളാണോ?'; ഏതവനാടാ ഇങ്ങനൊക്കെ സെര്‍ച്ച് ചെയ്യുന്നതെന്ന് താരം

വിവാദ പോസ്റ്റിട്ട പ്രിന്‍സിപ്പലിന് വിരമിക്കല്‍ ദിവസം ആശ്വാസം; മുഖ്യമന്ത്രിയുടെ ഇടപെടല്‍, സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി

'റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരം, ഒരു എംഎല്‍എഎം വേറൊരു എല്‍എയ്ക്കു മുകളില്‍ അധികാരം സ്ഥാപിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

SCROLL FOR NEXT