home ai image
Business

മലയാളികള്‍ കൂടുതല്‍ പണം പാഴാക്കുന്നത് എവിടെ?; എങ്ങനെ രക്ഷപ്പെടാം?

മലയാളികളെ സംബന്ധിച്ച് വീടിന് കുറച്ച് ആഡംബരം കൂടി ആകാം എന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ മലയാളികളെ സംബന്ധിച്ച് വീടിന് കുറച്ച് ആഡംബരം കൂടി ആകാം എന്ന് ചിന്തിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. സ്റ്റാറ്റസ് നോക്കിയും അയല്‍പക്കത്തെ വീടുകളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനും സാമ്പത്തിക സ്ഥിതി പോലും നോക്കാതെ കൊട്ടാര സദൃശ്യമായ വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതിനായി പലരും കടമെടുക്കുന്നതാണ് പതിവ്.

വായ്പ എടുത്ത ശേഷം ജീവിതത്തിന്റെ നല്ലൊരുഭാഗം ഇഎംഐ അടച്ചുതീര്‍ക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഇതില്‍ ഭൂരിഭാഗം ആളുകളും. ഇത്തരത്തില്‍ അനാവശ്യമായ ആഡംബരത്തിലേക്ക് പോയി സാമ്പത്തിക പ്രതിസന്ധിയിലാകുന്നതിന് പകരം പ്രായോഗിക സമീപനം സ്വീകരിക്കുകയാണെങ്കില്‍ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. സാധാരണ മലയാളി കുടുംബം ഏറ്റവും കൂടുതല്‍ പണം പാഴാക്കുന്നത് തങ്ങളുടെ സാമ്പത്തിക ശേഷിയേക്കാള്‍ വലിയ വീട് നിര്‍മ്മിക്കുന്നതിലാണ്. വീടിനെ മലയാളികള്‍ ഒരു സാമൂഹിക പദവിയായി കാണുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

കുടുംബത്തിലെ അംഗങ്ങളുടെ യഥാര്‍ത്ഥ ആവശ്യത്തേക്കാള്‍ വലിയ വീടുകള്‍ പണിയുന്നതാണ് കണ്ടു വരുന്നത്. വീട്ടില്‍ മൂന്ന് അംഗങ്ങളെ ഉള്ളുവെങ്കിലും കൊട്ടാരം പോലത്തെ വീടുകളാണ് നിര്‍മ്മിക്കുക. 2500- 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള ഈ വീടുകള്‍ പിന്നീട് പരിപാലിക്കാന്‍ ബുദ്ധിമുട്ടുന്നതാണ് പലപ്പോഴും കണ്ടുവരുന്നത്. 2000 ചതുരശ്ര അടിയില്‍ താഴെ പണിയാന്‍ ഇപ്പോള്‍ 90 ശതമാനം സാധാരണക്കാരും ആഗ്രഹിക്കുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ വീടിന് വേണ്ടി വലിയ തുക മുടക്കിയ ശേഷം റിട്ടയര്‍മെന്റ് കാലത്ത് പണത്തിന് വേണ്ടി കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. കാരണം ഭാവിയില്‍ സുഖമായി ജീവിക്കുന്നതിന് വേണ്ടി സമ്പാദ്യത്തിനായി മാറ്റിവെയ്‌ക്കേണ്ട പണമാണ് പലപ്പോഴും ഇത്തരത്തില്‍ വലിയ വീട് നിര്‍മ്മിക്കാനും മറ്റും ചെലവഴിക്കുന്നത്.

ഇതില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാം

ആവശ്യങ്ങള്‍ മനസിലാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വീട് പ്ലാന്‍ ചെയ്യുക. ഒരു സാധാരണ കുടുംബത്തിന് പരമാവധി 1200- 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് മതി.

യഥാര്‍ഥ സാമ്പത്തിക സ്ഥിതി മനസിലാക്കുക. വായ്പ അടച്ചുതീര്‍ക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്ന് ഉറപ്പാക്കുക.

നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ കൃത്യമായ ബജറ്റ് നിശ്ചയിക്കുകയും അതില്‍ തന്നെ തുടരുകയും ചെയ്യുക.

എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ അലങ്കാരങ്ങളില്‍ ലളിതവും വൃത്തിയുള്ളതുമായ ഡിസൈനുകള്‍ തെരഞ്ഞെടുക്കുക.

കയ്യിലുള്ള സമ്പാദ്യം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുക. ഭാവിയില്‍ ആവശ്യമെങ്കില്‍ മാത്രം വീട് വികസിപ്പിക്കുക.

പ്രതിമാസ ഭവന വായ്പ തിരിച്ചടവ് ആകെ പ്രതിമാസ വരുമാനത്തിന്റെ 30-35 ശതമാനത്തില്‍ കൂടരുത്.

വായ്പ തിരിച്ചടവ് തുടരുമ്പോഴും കുറഞ്ഞത് ആറു മാസത്തെ കുടുംബ ചെലവുകള്‍ക്കുള്ള തുക എമര്‍ജന്‍സി ഫണ്ടായി ബാങ്കില്‍ സൂക്ഷിക്കുക.

വരുമാനത്തിന്റെ കുറഞ്ഞത് 20 ശതമാനമെങ്കിലും മ്യൂച്വല്‍ ഫണ്ടുകളിലോ, മറ്റ് മികച്ച സാമ്പത്തിക പദ്ധതികളിലോ കൃത്യമായി നിക്ഷേപിക്കണം.

Where do Malayalis waste the most money?; How can we avoid it?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ബിപി കൂടിയോ, എങ്ങനെ മനസ്സിലാക്കാം?; ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്

ദിവസവും കഴിക്കേണ്ട 5 ഫൈബർ റിച്ച് ഭക്ഷണങ്ങൾ, ദഹനം മുതൽ ഹൃദയാരോഗ്യം വരെ

10 ലക്ഷം കാഴ്ചക്കാരുമായി 'ഓപ്പറേഷന്‍ ത്രാളി'ലെ ആദ്യ ഗാനം; 'ജയ് ഹോ'യിലൂടെ സുധീര്‍ യദുവന്‍ഷി മലയാളത്തില്‍

ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങള്‍ നേടി ഇന്ത്യക്കാര്‍, നറുക്കെടുപ്പില്‍ മൂന്ന് പേര്‍ക്ക് ഭാഗ്യം