artificial intelligence ഫയൽ/എഎൻഐ
Business

എഐ ജോലി കളയുമോ എന്ന ആശങ്കയുണ്ടോ?; ഇതാ രക്ഷപ്പെടാന്‍ ഏഴു ടിപ്പുകള്‍

ഓട്ടോമേഷന്‍ തൊഴില്‍ഘടനയിലും ജോലിയുടെ സ്വഭാവത്തിലും നിരവധി മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഇത് ഓട്ടോമേഷന്റെ കാലമാണ്. ഓട്ടോമേഷന്‍ തൊഴില്‍ഘടനയിലും ജോലിയുടെ സ്വഭാവത്തിലും നിരവധി മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇന്ന് എല്ലാ രംഗത്തും ഉയര്‍ന്നു കേള്‍ക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ്. പലയിടങ്ങളിലും എഐ തരംഗമായി മാറിയിട്ടുണ്ട്. എല്ലാ പ്രൊഫഷണലുകളെയും എഐ മാറ്റിസ്ഥാപിക്കില്ലായിരിക്കാം. പക്ഷേ അത് തീര്‍ച്ചയായും അവരുടെ തൊഴിലിന്റെ ഭാഗങ്ങള്‍ക്ക് പകരമായി മാറിയേക്കാം. എഐയ്ക്ക് അനുസരിച്ച് മാറിയാല്‍ മാത്രമേ ഇനിയുള്ള കാലങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ ഓട്ടോമേഷന്‍ എത്രത്തോളം ആഴത്തില്‍ തൊഴില്‍ ശക്തിയെ പുനര്‍നിര്‍മ്മിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ഓട്ടോമേഷന്‍ വ്യാപിച്ചതോടെ, മൈക്രോസോഫ്റ്റില്‍ അടുത്തിടെ ഏകദേശം 300 തസ്തികകള്‍ ഇല്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഫലമായി 2024 ല്‍ 6,000 പേരെയും 2023 ല്‍ 10,000 പേരെയുമാണ് മൈക്രോസോഫ്റ്റില്‍ നിന്ന് പിരിച്ചുവിടേണ്ടി വന്നത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരെയാണ് ഇത് കാര്യമായി ബാധിച്ചത്. കോഡിങ് പ്രൊഫഷണലുകളും പ്രോജക്ട് മാനേജര്‍മാരുമാണ് പ്രധാനമായി ആഘാതം നേരിട്ടത്. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഈ മാറ്റത്തെ ഉള്‍ക്കൊള്ളുക എന്നതാണ് പരമപ്രധാനം. ഇതിന് ശേഷം ഈ മാറ്റത്തിന് അനുസരിച്ച് മുന്നോട്ടുപോകാന്‍ കഴിയുന്ന സ്‌കിലുകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.

എഐയ്‌ക്കൊപ്പം നീങ്ങാന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ താഴെ:

തുടര്‍ച്ചയായ പഠനം സ്വീകരിക്കുക

സ്‌കിലുകളുടെ ആയുസ് ചുരുങ്ങുകയാണ്. ഒരു ദശകം വരെ മുതല്‍ക്കൂട്ടായിരുന്ന പല സ്‌കിലുകള്‍ക്കും ഇപ്പോള്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് ആയുസ് ഉള്ളത്. ഡാറ്റാ സാക്ഷരത, ഡിജിറ്റല്‍ ഉപകരണങ്ങള്‍, പ്രോജക്റ്റ് മാനേജ്‌മെന്റ്, ഡിസൈന്‍ ചിന്ത തുടങ്ങിയ മേഖലകളില്‍ ഹ്രസ്വ കോഴ്‌സുകള്‍, മൈക്രോ-ക്രെഡന്‍ഷ്യലുകള്‍ അല്ലെങ്കില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളില്‍ ചേര്‍ന്ന് സ്‌കില്‍ വളര്‍ത്തുക. Coursera, edX, ഖാന്‍ അക്കാദമി തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

മനുഷ്യ കേന്ദ്രീകൃത സ്‌കിലുകള്‍ വളര്‍ത്തുക

യന്ത്രങ്ങള്‍ക്ക് കണക്കുകൂട്ടാനും ഒപ്റ്റിമൈസ് ചെയ്യാനും കഴിയും. പക്ഷേ അവ ഒരിക്കലും ഒരു വ്യക്തിയെ പൂര്‍ണമായി പകര്‍ത്താന്‍ സാധിക്കില്ല. മനുഷ്യന്റെ അറിവിന്റെ പ്രത്യേക മേഖലയായി നിലനില്‍ക്കുന്ന സ്റ്റോറിടെല്ലിങ്, ചര്‍ച്ച, നേതൃത്വം, സര്‍ഗ്ഗാത്മകത, വൈകാരിക ബുദ്ധി എന്നിവ മെച്ചപ്പെടുത്തുക.

UX ഡിസൈനര്‍മാര്‍, ബ്രാന്‍ഡ് തന്ത്രജ്ഞര്‍, തെറാപ്പിസ്റ്റുകള്‍, അധ്യാപകര്‍, തുടങ്ങിയ റോളുകളില്‍ വലിയ മുന്നേറ്റത്തിന് സാധ്യത കാണുന്നുണ്ട്. കാരണം എഐയ്ക്ക് അവബോധവും സഹാനുഭൂതിയും പകര്‍ത്താന്‍ കഴിയില്ല.

എഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കുക

എഐയുമായി മത്സരിക്കുന്നതിനുപകരം, അതുമായി എങ്ങനെ സഹകരിക്കാമെന്ന് പഠിക്കുക. ചിന്തകള്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ എഴുത്തുകാര്‍ ChatGPT ഉപയോഗിക്കുന്നുണ്ട്. ഡാറ്റ വിശകലന വിദഗ്ധര്‍ ഉള്‍ക്കാഴ്ചകള്‍ മെച്ചപ്പെടുത്താന്‍ മെഷീന്‍ ലേണിങ് ഉപയോഗിക്കുന്നുണ്ട്. ആശയ രൂപീകരണം ത്വരിതപ്പെടുത്തുന്നതിന് ഡിസൈനര്‍മാര്‍ മിഡ്ജേര്‍ണി അല്ലെങ്കില്‍ DALL·E പോലുള്ള ജനറേറ്റീവ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു.

ഒരു മള്‍ട്ടി-ഡൊമെയ്ന്‍ സ്‌കില്‍ നിര്‍മ്മിക്കുക

ഒരു വിഷയത്തില്‍ മാത്രം ആഴത്തില്‍ സ്‌കില്‍ നേടിയത് കൊണ്ട് കാര്യമല്ല. സ്ഥിരതയുള്ള പ്രൊഫഷണലുകള്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള കഴിവുകള്‍ ആര്‍ജ്ജിക്കുന്നു. ഡാറ്റാ അനലിസ്റ്റ്, സ്റ്റോറിടെല്ലിങ് സ്‌കില്‍, അല്ലെങ്കില്‍ മാര്‍ക്കറ്റിങ് പ്രൊഫഷണല്‍, കോഡിംഗ് ബേസിക്‌സ് എന്നിവയെക്കുറിച്ച് ചിന്തിക്കുക.

ഇത് ഒന്നിലധികം റോളുകളിലേക്ക് പ്ലഗ് ചെയ്യാന്‍ അനുവദിക്കുന്നുയ ഇത് ഒരു വ്യക്തിയെ മാറ്റിസ്ഥാപിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കുന്നു.

തീരുമാനമെടുക്കല്‍, തന്ത്രം മെനയല്‍ എന്നി റോളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

അപകടസാധ്യതകള്‍ വിലയിരുത്തല്‍, ആളുകളെ കൈകാര്യം ചെയ്യല്‍ തുടങ്ങിയ തന്ത്രപരമായ റോളുകളില്‍ മനുഷ്യസാന്നിധ്യം ആവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വ്യക്തികളെ ആവശ്യമായി വരും. ഇവിടെ ഉചിതമായ തീരുമാനവും തന്ത്രവും രൂപപ്പെടുത്താന്‍ കഴിയുന്നവര്‍ക്ക് എഐ കാലത്തും മുന്നോട്ടുപോകാന്‍ സാധിക്കും.

ഡിജിറ്റല്‍ സാന്നിധ്യവും പോര്‍ട്ട്ഫോളിയോയും ശക്തിപ്പെടുത്തുക

നിയമനം കൂടുതല്‍ ഡിജിറ്റല്‍ ആകുന്ന ഒരു ലോകത്ത്, ഓണ്‍ലൈന്‍ രംഗത്ത് സ്‌കിലുകള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കൂ. LinkedIn കാലികമായി നിലനിര്‍ത്തുക, ബ്ലോഗുകള്‍ എഴുതുക, ആശയങ്ങള്‍ പ്രസിദ്ധീകരിക്കുക, ജോലിയുടെ കേസ് സ്റ്റഡികള്‍ പങ്കിടുക എന്നിവ പ്രധാനമാണ്. resume മാത്രമല്ല, റിക്രൂട്ടര്‍മാര്‍ക്കും അല്‍ഗോരിതങ്ങള്‍ക്കും വ്യക്തിയുടെ മൂല്യം അറിയാന്‍ സാധിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ സ്‌കില്‍ വളര്‍ത്തിയെടുക്കുക.

ഒരു സംരംഭകനെപ്പോലെ ചിന്തിക്കുക

കരിയറിനെ ഒരു സ്റ്റാര്‍ട്ടഅപ്പ് പോലെ പരിഗണിക്കുക. ഡൊമെയ്നില്‍ ഒരു പ്രത്യേക അവസരം സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് നോക്കുക. മെന്റര്‍ ആകാനോ ഫ്രീലാന്‍സ് ആയി ജോലി ചെയ്യാനോ കഴിയുമോ എന്ന് പരിശ്രമിക്കുക. ജോലിക്കുള്ളില്‍ പോലും ഒരു സംരംഭകന്‍ ആകാന്‍ സാധിക്കുമോ എന്ന സാധ്യതയും പരിശോധിക്കുക. സംരംഭകത്വ മനോഭാവം പ്രതിരോധശേഷി വളര്‍ത്തുന്നു, അതിലും പ്രധാനമായി പ്രസക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

strategic tips to stay ahead of AI disruption

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT