നിതിന്‍ ഗഡ്കരി /ഫയല്‍ 
Business

ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ല, ടെസ്ലയ്ക്ക് ഇന്ത്യയിലേക്ക് സ്വാഗതം, പക്ഷേ ...; നിതിന്‍ ഗഡ്കരി 

ഡ്രൈവറിന്റെ സഹായം ഇല്ലാതെയും ഓടിക്കാന്‍ കഴിയുന്ന കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡ്രൈവറിന്റെ സഹായം ഇല്ലാതെയും ഓടിക്കാന്‍ കഴിയുന്ന കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇത് അനുവദിച്ചാല്‍ രാജ്യത്തെ വലിയ വിഭാഗമായ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. 

ഐഐഎം നാഗ്പൂര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡ്രൈവറിന്റെ സഹായമില്ലാതെ ഓടിക്കാന്‍ കഴിയുന്ന കാറുകള്‍ ഇന്ത്യയില്‍ വരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഒരുപാട് ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ ഇത് കാരണമാകും. അതുകൊണ്ട് ഇത് സംഭവിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഷോപ്പ് തുടങ്ങാന്‍ ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖ കമ്പനിയായ ടെസ്ലയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒരു വ്യവസ്ഥ ഉണ്ട്. കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ ആയിരിക്കണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതായിരിക്കരുതെന്നും ഗഡ്കരി ഓര്‍മ്മിപ്പിച്ചു. 

ടെസ്ല കാറുകള്‍ ചൈനയില്‍ നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍ക്കുന്നത് അസാധ്യമായ കാര്യമായിരിക്കും. നിലവില്‍ രാജ്യത്ത് വിലയേക്കാള്‍ കാറുകളുടെ സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എസ് യുവി സെഗ്മെന്റിലെ വില്‍പ്പന വര്‍ധിച്ചതിന് ഒരു പ്രധാന കാരണവും ഇതാണ്. അടുത്തിടെ അവതരിപ്പിച്ച ക്രാഷ് ടെസ്റ്റ് റേറ്റിങ് സിസ്റ്റമായ ഭാരത്എന്‍സിഎപി ഉടന്‍ തന്നെ നടപ്പിലാവുമെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT