ചൈനീസ് ആപ്പുകള്‍  
Business

ടിക് ടോക് മടങ്ങിയെത്തുമോ? ഇന്ത്യ നിരോധിച്ച 36 ചൈനീസ് ആപ്പുകള്‍ തിരിച്ചെത്തിയതെങ്ങനെ?

സുരക്ഷാ പ്രശ്‌നങ്ങളും ഡാറ്റ സ്വകാര്യതയും ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ 267 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുരക്ഷാ കാണങ്ങളാല്‍ ഇന്ത്യ നിരോധിച്ച 36 ചൈനീസ് ആപ്പുകള്‍ തിരിച്ചുവരുന്നു. 2020ല്‍ ഗാല്‍വാന്‍ വാലി സംഘര്‍ഷത്തെത്തുടര്‍ന്നാണ് സുരക്ഷാ പ്രശ്‌നങ്ങളും ഡാറ്റ സ്വകാര്യതയും ചൂണ്ടിക്കാണിച്ച് ഇന്ത്യ 267 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. എന്നാല്‍ ഇക്കൂട്ടത്തില്‍ പലതും തിരിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം മുതല്‍ ഈ ആപ്പുകളില്‍ 36 എണ്ണം ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഇവയുടെ യഥാര്‍ത്ഥ രൂപത്തിലോ പുതിയ പേരുകളില്‍ റീബ്രാന്‍ഡ് ചെയ്‌തോ വീണ്ടും എത്തി. ഇവയില്‍ ചില ആപ്പുകളുടെ ഉടമസ്ഥതയിലും ബ്രാന്‍ഡിങ്ങിലും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. മറ്റുള്ളവ നിയമപരമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കമ്പനികളുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ വിപിണിയില്‍ തിരിച്ചെത്തിയ ചില ആപ്പുകള്‍ ഇതാ

എക്‌സെന്‍ഡര്‍- ഫയലുകള്‍ കൈമാറുന്നതിന് മൊബൈല്‍ ഉപയോക്താക്കള്‍ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ആപ്പായിരുന്നു ഇത്. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ എക്‌സെന്‍ഡര്‍, ഫയല്‍ ഷെയര്‍, ഷെയര്‍ മ്യൂസിക് എന്ന പേരിലാണ് തിരിച്ചെത്തിയിരിക്കുന്നത്. ആപ്പ് നിലവില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമല്ല.

മാംഗോ ടിവി - ഈ ചൈനീസ് സ്ട്രീമിങ് പ്ലാറ്റ്ഫോമാണിത്. ബ്രാന്‍ഡിങ്ങിലോ ഐഡന്റിറ്റിയിലോ മാറ്റങ്ങളൊന്നുമില്ലാതെ യാണ് ആപ്പ് തിരിച്ചെത്തിയിരിക്കുന്നത്.

യുകു- യുട്യൂബിന് സമാനമായി വീഡിയോ സ്ട്രീമിങ് സേവനം നല്‍കുന്ന ചൈനീസ് ആപ്പ്

ടാന്‍ടാന്‍- ചൈനീസ് ഡേറ്റിങ് ആപ്പ് ഇപ്പോള്‍ ഏഷ്യന്‍ ഡേറ്റിങ് ആപ്പ് എന്ന പേരില്‍ എത്തി.അതേസമയം ഇന്ത്യയില്‍ തിരിച്ചെത്തുന്ന 36 ആപ്പുകളുടെ പട്ടികയില്‍ ടിക് ടോക് ഇല്ലെന്നാണ് സൂചന.

ഈ ആപ്പുകള്‍ എങ്ങനെ വീണ്ടും എത്തി?

ഈ ആപ്പുകളില്‍ ചിലത് റീബ്രാന്‍ഡിങ്ങിലൂടെ തിരിച്ചെത്തിയപ്പോള്‍ മറ്റുള്ളവ വിലക്ക് മറികടക്കാന്‍ ഉടമസ്ഥാവകാശ വിശദാംശങ്ങള്‍ മാറ്റി. ഫാഷന്‍ ഷോപ്പിങ് ആപ്പായ ഷെയിന്‍ റിലയന്‍സുമായുള്ള പങ്കാളിത്തത്തിലൂടെയാണ് തിരിച്ചുവന്നത്. ആപ്പിന്റെ ഡാറ്റ സ്‌റ്റോറേജ് ഇന്ത്യയ്ക്ക് പുറത്ത് പോകുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഈ ആപ്പുകളില്‍ പലതും ഇന്ത്യന്‍ വിപണിയില്‍ വീണ്ടും എത്തുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്. ചില ആപ്പുകള്‍ ഇപ്പോള്‍ സിംഗപ്പൂര്‍, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, സീഷെല്‍സ്, ജപ്പാന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങള്‍ ആസ്ഥാനമായുള്ള കമ്പനികളുടെ കീഴില്‍ അവയുടെ ഉടമസ്ഥാവകാശം ലിസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുചിലത് പ്രാദേശിക നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് ഇന്ത്യന്‍ സ്ഥാപനങ്ങളുമായുള്ള ലൈസന്‍സിങ് കരാറുകള്‍ ഉപയോഗിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT