പ്രതീകാത്മക ചിത്രം  ഐഎഎന്‍എസ്
Business

ലോകം 5ജിയില്‍, ആദ്യമായി 10 ജി സാങ്കേതിക വിദ്യ പരീക്ഷിച്ച് ചൈന

ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയിലാണ് 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ലോകത്താദ്യമായി 10 ജി ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യ പരീക്ഷിച്ച് ചൈന. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയിലാണ് 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. ചൈനീസ് ടെലികോം കമ്പനിയായ ഹുവാവേയും ചൈന യൂണികോമും ചേര്‍ന്ന് 50 ജി-പിഒഎന്‍ സങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക് അഥവാ 50 ജി-പിഒഎന്‍. സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണിത്.

9,834 എംബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗത, 1,008 എംബിപിഎസ് അപ്ലോഡ് വേഗത, 3 മില്ലിസെക്കന്‍ഡ് വരെ ലേറ്റന്‍സി എന്നിവ 10ജി വാഗ്ദാനം ചെയ്യുന്നു. ക്ലൗഡ് കമ്പ്യൂട്ടിങ്, വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി, 8കെ വിഡിയോ സ്ട്രീമിങ്, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ സംയോജിപ്പിക്കല്‍ എന്നിവ ഈ സാങ്കേതികവിദ്യയുിലൂടെ അനയാസം സാധിക്കും.

യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗതയെ മറികടക്കുന്നതാണ് ചൈനയുടെ പുതിയ സാങ്കേതിക വിദ്യ. ആഗോള ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യയില്‍ ചൈനയ്ക്ക് മേല്‍ക്കോയ്മ നല്‍കുന്നതാണ് പുതിയ നീക്കം. 10ജി ബ്രോഡ്ബാന്‍ഡ് നടപ്പിലാക്കുന്നതിലൂടെ വേഗത്തില്‍ ഡാറ്റാ ട്രാന്‍സ്മിഷന്‍ സാധ്യമാക്കും. ഇത് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ പുരോഗതി സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT