RD strategy  പ്രതീകാത്മക ചിത്രം
Business

റിസ്‌ക് ഇല്ലാതെ ലക്ഷങ്ങള്‍ സമ്പാദിക്കാം; മലയാളികള്‍ക്കായി ഇതാ ഒരു ആര്‍ഡി സ്ട്രാറ്റജി

വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് നല്ല ഓപ്ഷനാണ് ബാങ്ക് റെക്കറിങ് ഡെപ്പോസിറ്റുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് നല്ല ഓപ്ഷനാണ് ബാങ്ക് റെക്കറിങ് ഡെപ്പോസിറ്റുകള്‍. മാസ ശമ്പളക്കാര്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്. കൃത്യമായ ഇടവേളകളില്‍ നിക്ഷേപം നടത്തി ഉറപ്പുള്ള വരുമാനം നേടാന്‍ ഇതുവഴി സാധിക്കും.

ഇന്ത്യയില്‍ റെക്കറിങ് ഡെപ്പോസിറ്റുകള്‍ക്ക് ബാങ്കുകള്‍ മികച്ച പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ആറു ശതമാനം മുതല്‍ എട്ടു ശതമാനം വരെ പലിശയാണ് ലഭിക്കുന്നത്. യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയവ ഏഴ് ശതമാനത്തില്‍ കൂടുതല്‍ പലിശയാണ് നല്‍കുന്നത്.

മാസം പതിനായിരം രൂപ വീതം അഞ്ചുവര്‍ഷത്തേയ്ക്ക് നിക്ഷേപിച്ചാല്‍ കാലാവധി തികയുമ്പോള്‍ പലിശയായി മാത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍ നേടാന്‍ സാധിക്കും. ഏഴു ശതമാനം പലിശയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടല്‍. അതായത് ആറു ലക്ഷം രൂപയുടെ നിക്ഷേപം ഏഴുലക്ഷത്തിലധികമായി വളരാന്‍ റെക്കറിങ് ഡെപ്പോസിറ്റ് വഴി സാധിക്കും എന്ന് അര്‍ത്ഥം.

ആര്‍ഡി തന്ത്രം

ശമ്പളമോ വരുമാനമോ ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പുതിയൊരു ആര്‍ഡി കൂടി ആരംഭിക്കുകയാണെങ്കില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. വര്‍ഷം 10,000 രൂപയുടെ ആര്‍ഡി തുടങ്ങുകയാണെങ്കില്‍ അടുത്ത വര്‍ഷം ശമ്പളം കൂടുമ്പോള്‍ 5000 രൂപയുടെ മറ്റൊരു ആര്‍ഡി കൂടി തുടങ്ങുക.

എല്ലാ തുകയും ഒരൊറ്റ വലിയ ആര്‍ഡിയായി ഇടുന്നതിന് പകരം വ്യത്യസ്ത കാലാവധികളില്‍ പൂര്‍ത്തിയാകുന്ന രീതിയില്‍ പല ആര്‍ഡി നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ഓരോ വര്‍ഷവും പുതിയ ആര്‍ഡികള്‍ ആരംഭിച്ച് അഞ്ചു വര്‍ഷം വരെ ഈ തന്ത്രം തുടരുകയാണെങ്കില്‍ അഞ്ചാം വര്‍ഷം മുതല്‍ ലിക്വിഡിറ്റി ഉറപ്പാക്കാന്‍ സാധിക്കും. അതായത് അഞ്ചാം വര്‍ഷം മുതലുള്ള ഓരോ വര്‍ഷവും ഓരോ ആര്‍ഡിയുടെ കാലാവധി തീര്‍ന്ന് പണം കൈയില്‍ കിട്ടും. എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് പണം ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും. ഉയര്‍ന്ന പലിശനിരക്കില്‍ വീണ്ടും നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താനും സാധിക്കും.

ആര്‍ഡി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന വലിയ തുക കൈയില്‍ വെയ്ക്കാതെ അല്ലെങ്കില്‍ ചെലവാകാതെ പൂര്‍ണമായി ഒരു എഫ്ഡിയിലേക്ക് മാറ്റുകയാണെങ്കില്‍ കൂട്ടുപലിശയുടെ പൂര്‍ണമായ പ്രയോജനവും ലഭിക്കും. വീട്ടില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടെങ്കില്‍ അവരുടെ പേരില്‍ ആര്‍ഡി ആരംഭിക്കുന്നത് സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 0.50 ശതമാനം മുതല്‍ 0.75 ശതമാനം വരെ ഉയര്‍ന്ന പലിശ ലഭിക്കാന്‍ സഹായകമാകും.

You can earn lakhs without risk; Here is an RD strategy for Malayalis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിവിലിരിക്കെ അര്‍ജുന്‍ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്; സഹോദരന്‍ അജയ് അറസ്റ്റില്‍

പ്ലസ്ടു ഉണ്ടോ?, എമിറേറ്റ്സിൽ കസ്റ്റമർ സർവീസ് ഏജന്റ് ആകാം; ബിരുദമുള്ളവർക്ക് പ്രവൃത്തി പരിചയം വേണ്ട!

'അച്ഛനും അമ്മയും എന്നെ സ്നേഹിച്ചിരുന്നോ?' മാതാപിതാക്കളെ കുറിച്ച് കുട്ടികൾ ഓർത്തുവയ്ക്കുന്ന ഏഴ് കാര്യങ്ങൾ

'ഒരേ സമയം വീരനും ദുർബലനുമായി അഭിനയിക്കാൻ വളരെ കുറച്ചു പേർക്കേ കഴിയൂ'; മഹേഷ് ബാബുവിനെക്കുറിച്ച് രാജമൗലി

'അപകടസാധ്യതാ മുന്നറിയിപ്പുകള്‍ വിഷയമല്ല, ഭൂവിനിയോഗവും നിര്‍മ്മാണവുമാണ് പ്രധാനം'