sip  file
Business

ഭാവിയില്‍ കോടീശ്വരനാകാം!; എന്താണ് 11x12x20 ഫോര്‍മുല?

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുകൊണ്ട് ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്ഐപി വഴി മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയും എസ്‌ഐപിയില്‍ ഉണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

എന്താണ് 11x12x20 ഫോര്‍മുല?

വെറും 20 വര്‍ഷം കൊണ്ട് നിക്ഷേപകന് ഏകദേശം ഒരു കോടി രൂപയിലധികം രൂപയുടെ സമ്പാദ്യം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു സാമ്പത്തിക തന്ത്രമാണ് 11x12x20 എസ്ഐപി ഫോര്‍മുല. ഈ ഫോര്‍മുല വിശദമായി അറിയാം.

11x12x20 എസ്ഐപി ഫോര്‍മുലയില്‍ '11' പ്രതിനിധീകരിക്കുന്നത് പ്രതിമാസ എസ്ഐപി നിക്ഷേപത്തെയാണ്. അതായത് പ്രതിമാസം 11,000 രൂപ. 12 പ്രതിനിധീകരിക്കുന്നത് വാര്‍ഷിക റിട്ടേണ്‍ നിരക്കിനെയാണ്. ഇവിടെ പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിക്കാം. '20' പ്രതിനിധീകരിക്കുന്നത് നിക്ഷേപ വര്‍ഷങ്ങളുടെ എണ്ണത്തെയാണ്.

ഈ ഫോര്‍മുല അനുസരിച്ച്, ഒരാള്‍ 20 വര്‍ഷത്തേക്ക് എല്ലാ മാസവും 11,000 രൂപ വീതം എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍, അയാള്‍ നിക്ഷേപിക്കുന്ന ആകെ തുക 26,40,000 രൂപ ആയിരിക്കും. പ്രതീക്ഷിക്കുന്ന വാര്‍ഷിക റിട്ടേണ്‍ 12 ശതമാനം അനുസരിച്ച് 20 വര്‍ഷം കൊണ്ട് ഏകദേശം മൂലധന നേട്ടമായി 74,78,431 രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് ഫോര്‍മുല പറയുന്നു. അങ്ങനെയെങ്കില്‍ നിക്ഷേപിച്ച തുകയും മൂലധന നേട്ടവും കൂടി ചേരുമ്പോള്‍ 20 വര്‍ഷം കഴിയുമ്പോള്‍ ഏകദേശം 1,01,18,431 രൂപ കൈയില്‍ കിട്ടുമെന്നാണ് ഫോര്‍മുല വ്യക്തമാക്കുന്നത്.

You could become a millionaire in the future! What is the 11x12x20 formula?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാണി സി കാപ്പന്റെ അയോഗ്യത: നിയമപ്രകാരം ഉചിതമായ നടപടിയെടുക്കാൻ നിയമസഭാ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം; കാലതാമസം ഒഴിവാക്കണം

'അധികാരം നഷ്ടമായതിന്റെ വിഭ്രാന്തി; സിപിഎം പിന്തുടരുന്നത് കാലഹരണപ്പെട്ട രാഷ്ട്രീയശൈലി; ഒരു ഗുണ്ടായിസവും ഇവിടെ അനുവദിക്കില്ല'

'ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച എഴുത്തുകാരുള്ളത് മലയാളത്തിൽ, അവസരത്തിനായി കാത്തിരിക്കുന്നു'; ജേസൺ സഞ്ജയ്

അജ്മാനിൽ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളിക്ക് 6.55 ലക്ഷം ദിർഹം നഷ്ടപരിഹാരം

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ; രുചിയും ഗുണവും നഷ്ടപ്പെടാം