ന്യൂഡല്‍ഹി: ആധാര്‍ മാത്രം ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക അപേക്ഷയൊന്നും ഇല്ലാതെ തന്നെ പാന്‍ കാര്‍ഡ് ലഭിക്കും. ആധാര്‍ ഉപയോഗിച്ച് റിട്ടേണ്‍ നല്‍കുന്നവര്‍ക്കു സ്വമേധയാ പാന്‍കാര്‍ഡ് അനുവദിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ചെയര്‍മാന്‍ പ്രമോദ് ചന്ദ്ര മോദി അറിയിച്ചു. നികുതിയാവശ്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ മാത്രം മതിയാകുമെന്ന ബജറ്റിലെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
പാന്‍ കാര്‍ഡിന്റെ ഉപയോഗം അവസാനിച്ചെന്നല്ല ബജറ്റ് പ്രഖ്യാപനത്തിന്റെ അര്‍ഥമെന്ന് പ്രമോദ് ചന്ദ്ര മോദി പറഞ്ഞു. ആധാര്‍, പാന്‍ നമ്പറുകള്‍ പരസ്പരം മാറ്റി ഉപയോഗിക്കാമെന്നത് നികുതിദായകര്‍ക്ക് കൂടുതല്‍ സൗകര്യമാവും. പാന്‍ ഇല്ലാത്തവര്‍ക്ക് റിട്ടേണ്‍ നല്‍കുന്നതിനിടെ ബുദ്ധിമുട്ടുണ്ടാവാതിരിക്കുകയാണു ലക്ഷ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചുമതലയിലുള്ള ഉദ്യോഗസ്ഥനു പാന്‍ അനുവദിക്കാന്‍ അധികാരമുണ്ട്- അദ്ദേഹം പറഞ്ഞു.
ആധാറും പാനും നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണം. ഐടി വകുപ്പും ആധാര്‍ അതോറിറ്റിയും പാന്‍ആധാര്‍ വിവരങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ നികുതി സ്വീകരിക്കുന്നയാള്‍ക്ക് പാന്‍കാര്‍ഡിനു ആവശ്യമായ എല്ലാ വിവരവും ആധാര്‍കാര്‍ഡില്‍നിന്ന് ലഭിക്കും. അതിനാല്‍ ഉടന്‍തന്നെ പാന്‍ അനുവദിക്കാനും സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates