Business

ഇനി അഞ്ച് ദിവസം മാത്രം; എസ്ബിഐയുടെ ഈ എടിഎം കാര്‍ഡുകള്‍ ഉപയോഗശൂന്യം

ഡിസംബര്‍ 31 ന് ശേഷം മാഗ്‌നറ്റിക് സ്ട്രിപ്പുളള കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്

നിങ്ങളുടെ കൈവശമുള്ള മാഗ്‌നറ്റിക്ക് സ്ട്രിപ്പുളള എസ്ബിഐയുടെ എടിഎം കാര്‍ഡുകള്‍ ഡിസംബര്‍ 31 ന് ശേഷം പ്രവര്‍ത്തന രഹിതമാകും. ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി.

മാഗ്‌നറ്റിക് സ്ട്രിപ്പുളള എടിഎം കാര്‍ഡുകളേക്കാള്‍ ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ ആണ് കൂടുതല്‍ സുരക്ഷിതം. ആര്‍ബിഐയുടെ നിര്‍ദേശ പ്രകാരം ചിപ്പ് കാര്‍ഡുകള്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും നല്‍കിയിട്ടുണ്ട്. മാഗന്ധറ്റിക് സ്ട്രിപ്പുളള കാര്‍ഡുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് അവ മാറ്റി ചിപ്പ് കാര്‍ഡ് വാങ്ങണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടു. ഡിസംബര്‍ 31 ന് ശേഷം മാഗ്‌നറ്റിക് സ്ട്രിപ്പുളള കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല.

ഓണ്‍ലൈനായോ ബാങ്ക് ശാഖകളിലൂടെയോ പുതിയ കാര്‍ഡിന് അപേക്ഷിക്കാം. പുതിയ എടിഎം കാര്‍ഡിന് പണമീടാക്കില്ല.എസ്ബിഐ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം റിക്വസ്റ്റ് എടിഎം/ ഡെബിറ്റ് കാര്‍ഡ് എന്ന ലിങ്ക് വഴി പുതിയ കാര്‍ഡിന് അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഒരാഴ്ചക്കുളളില്‍ കാര്‍ഡ് ലഭിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT