ക്യുആര്‍ കോഡിലേക്ക് നോക്കിയാല്‍ മതി പണം അയക്കാം; എഐ ഗ്ലാസുകളുമായി ജിയോ

Reliance Jio showcases AI Jio Glasses
ജിയോ ഗ്ലാസസ്
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അടുത്തിടെ നടന്ന 'ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍, റിലയന്‍സ് ജിയോ തങ്ങളുടെ അത്യാധുനിക എഐ സ്മാര്‍ട്ട് വെയറബിള്‍ ആയ 'ജിയോ ഗ്ലാസസ്' അവതരിപ്പിച്ചിരിക്കുകയാണ്. ഫോണ്‍ എടുക്കാതെയും ആപ്പുകള്‍ തുറക്കാതെയും ക്യുആര്‍ കോഡിലേക്ക് നോക്കി മാത്രം യുപിഐ പണമിടപാടുകള്‍ നടത്താന്‍ ഈ എഐ ഗ്ലാസ് ഉപയോഗിച്ച് സാധിക്കും.

ജിയോ ഗ്ലാസസിലെ കാമറ യുപിഐ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയും, അതേസമയം ഉപയോക്താവ് പേയ്മെന്റ് ആരംഭിക്കുന്നതിനായി വോയ്സ് കമാന്‍ഡ് നല്‍കുകയും ചെയ്യുന്നു. സ്ഥിരീകരണം ലഭിച്ചാലുടന്‍ പേയ്മെന്റ് പൂര്‍ത്തിയാകുന്നു. 'യുപിഐ സര്‍ക്കിള്‍' വഴി ഉപയോക്താക്കള്‍ക്ക് ഓരോ ഇടപാടിലും 5,000 രൂപ വരെ പണമടയ്ക്കാന്‍ സാധിക്കും. പ്രതിമാസ പരിധി 15,000 രൂപയാണ്. ഈ പരിധി നിശ്ചയിച്ചിരിക്കുന്നത് ജിയോ അല്ല, മറിച്ച് യുപിഐ സര്‍ക്കിള്‍ ചട്ടങ്ങള്‍ പ്രകാരമാണ്.

Reliance Jio showcases AI Jio Glasses
അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

വ്യത്യസ്ത ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന തത്സമയ വിവര്‍ത്തന സംവിധാനവും എഐ ഗ്ലാസുകളിലുണ്ട്. ഒരാള്‍ സ്വന്തം ഭാഷയില്‍ സംസാരിക്കുമ്പോള്‍ മറുവശത്തുള്ളയാളുടെ ഭാഷയിലേക്ക് സംഭാഷണം തര്‍ജമ ചെയ്ത് ആശയവിനിമയം എളുപ്പമാക്കാന്‍ എഐ സാങ്കേതികവിദ്യ സഹായിക്കും.ഇന്ത്യന്‍ ഭാഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഈ സംവിധാനം, ഭാഷാ വ്യത്യാസങ്ങള്‍ മൂലമുള്ള ആശയവിനിമയ തടസ്സങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

മീറ്റിങ്ങുകളിലും ചര്‍ച്ചകളിലും പ്രധാനപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്ന എഐ നോട്ട്-ടേക്കിങ് സംവിധാനവും പുതിയ ഡിവൈസിലുണ്ട്. യാത്രയിലായിരിക്കുമ്പോഴും മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ കമന്ററി അറിയാനുള്ള സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്.

Reliance Jio showcases AI Jio Glasses
ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്
Reliance Jio showcases AI Jio Glasses
ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്‌തോ? എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Summary

Reliance Jio showcases AI Jio Glasses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com