ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്‌തോ? എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അക്കൗണ്ടിലേക്കുള്ള ആക്സസ് വീണ്ടെടുക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്
Has your Facebook account been hacked? Here’s how to recover it
facebookANI
Edited By:
Updated on: 
1 min read

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ, നഷ്ടപ്പെട്ട അക്കൗണ്ടുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നതിന് പകരം പുതിയ അക്കൗണ്ട് തുടങ്ങാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കും. ഫോട്ടോകള്‍, മെസേജുകള്‍, സുഹൃത്തുക്കളുടെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ നിരവധി വ്യക്തിഗത വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അക്കൗണ്ടിന്റെ നിയന്ത്രണം മറ്റൊരാളുടെ കൈയിലെത്തിയാല്‍ പ്രശ്നം ഗുരുതരമാകാം.

അക്കൗണ്ടിലേക്കുള്ള ആക്സസ് വീണ്ടെടുക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.ഫെയ്‌സ്ബുക്കിന്റെ പ്രത്യേക അക്കൗണ്ട് റിക്കവറി സംവിധാനമായ facebook.com/hacked വഴി ശ്രമിക്കാം. നേരത്തെ ഫെയ്‌സ്ബുക്ക് ലോഗിന്‍ ചെയ്തിരുന്ന അതേ ഫോണ്‍, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും പരിചിതമായ ഡിവൈസ് ഉപയോഗിച്ചാണ് റിക്കവറി ശ്രമിക്കുന്നത് നല്ലത്. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റൊരു മൊബൈല്‍ നമ്പറോ ഇമെയില്‍ വിലാസമോ ഉപയോഗിച്ചും അക്കൗണ്ട് കണ്ടെത്താന്‍ ശ്രമിക്കാം.

അക്കൗണ്ടില്‍ വീണ്ടും പ്രവേശിക്കാന്‍ കഴിഞ്ഞാല്‍ ജോലി അവിടെ അവസാനിക്കുന്നില്ല. ആദ്യം പുതിയ പാസ്‌വേഡ് നല്‍കണം. Profile Picture - Settings & Privacy - Accounts Centre - Password and Security - Change Password എന്ന ക്രമത്തില്‍ പോയി പാസ്‌വേഡ് മാറ്റാം. മറ്റാരെങ്കിലും അക്കൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ ആ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ചെയ്യുക. facebook.com/hacked വഴി അക്കൗണ്ട് തിരിച്ചുപിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുമ്പ് ഫെയ്‌സ്ബുക്കില്‍ ഉപയോഗിച്ചിരുന്ന ഡിവൈസില്‍ facebook.com/login/identify തുറക്കാം. ഇവിടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയില്‍ വിലാസമോ മൊബൈല്‍ നമ്പറോ നല്‍കാം. ആവശ്യമെങ്കില്‍ നിങ്ങളുടെ പേരോ അല്ലെങ്കില്‍ Username ഉപയോഗിച്ച് അക്കൗണ്ട് കണ്ടെത്താനും ശ്രമിക്കാം.

ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയില്‍ നഷ്ടപ്പെട്ടെങ്കില്‍, ആദ്യം ആ ഇമെയില്‍ അക്കൗണ്ട് തിരിച്ചുപിടിക്കാന്‍ ശ്രമിക്കണം. അതിനായി ബന്ധപ്പെട്ട Email Providerന്റെ account recovery സംവിധാനം ഉപയോഗിക്കാം.

Has your Facebook account been hacked? Here’s how to recover it
ഇനി എല്ലാം സൗജന്യമല്ല, ഗൂഗിള്‍ ജെമിനെ പ്ലാനുകളില്‍ മാറ്റം; ഒക്‌ടോബര്‍ മുതല്‍ പുതിയ നിയന്ത്രണങ്ങള്‍
Has your Facebook account been hacked? Here’s how to recover it
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Has your Facebook account been hacked? Here’s how to recover it
ബഹിരാകാശത്ത് മത്സരം; ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും
Summary

Has your Facebook account been hacked? Here’s how to recover it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com