Business

ഇന്ദ്രാ നൂയി ഇനി ആമസോണില്‍ ; ഡയറക്ടര്‍ ബോര്‍ഡംഗമായി ചുമതലയേറ്റു

ആമസോണിന്റെ ഡയറക്ടര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ സ്ത്രീയാണ് ഇന്ത്യന്‍ വംശജയായ ഇന്ദ്രാ നൂയി.

Author : സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടണ്‍:  പെപ്‌സി-കോയുടെ മുന്‍ സിഇഒ ആയിരുന്ന ഇന്ദ്രാ നൂയി ആമസോണ്‍ ബോര്‍ഡ് ഓഫ് ഡയറക്ടറായി ചുമതലയേറ്റു. കഴിഞ്ഞ ഒക്ടോബറിലാണ് നൂയി പെപ്‌സിയുടെ സിഇഒ പദവി ഒഴിഞ്ഞത്. ആമസോണിന്റെ ഡയറക്ടര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ സ്ത്രീയാണ് ഇന്ത്യന്‍ വംശജയായ ഇന്ദ്രാ നൂയി. 

സ്റ്റാര്‍ബക്‌സിന്റെ എക്‌സിക്യുട്ടീവായ റോസാലിന്‍ഡ് ബ്ര്യൂവര്‍ ഈ മാസം ആദ്യം ആമസോണിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായി ചുമതലയേറ്റിരുന്നു.  ഇന്ദ്രാ നൂയി സ്ഥാനമേറ്റ വിവരം ആമസോണ്‍ തന്നെയാണ് പുറത്ത് വിട്ടത്. ഓഡിറ്റ് കമ്മിറ്റിയിലാവും അവര്‍ ചുമതലയേല്‍ക്കുക.

2006 മുതല്‍ 2018 വരെയാണ് പെപ്‌സിയെ അവര്‍ നയിച്ചത്. 2007 മുതല്‍ കഴിഞ്ഞ മാസം വരെ ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാനുമായി സേവനം അനുഷ്ഠിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT