കൊച്ചി: ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ബുധനാഴ്ച മുതല്‍ എടുക്കാവുന്നത് 20,000 രൂപ മാത്രം. നിലവിലെ ഒരുദിവസം 40,000 രൂപ വരെ എന്ന പരിധിയാണ് കുറച്ചത്.
ഒരു ദിവസം കൂടുതൽ തുക പിൻവലിക്കാനുള്ളവർ മറ്റു ഡെബിറ്റ് കാർഡ് വേരിയന്റുകൾക്ക് അപേക്ഷ സമർപ്പിക്കണം. എസ്ബിഐയുടെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡുകളുടെ പിൻവലിക്കൽ പരിധിക്ക് മാറ്റം വരുത്തിയിട്ടില്ല. യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ ഈ കാർഡ് ഉടമകൾക്ക് ഒരു ദിവസം പിൻവലിക്കാനാകും
എടിഎം ക്ലോണിംഗിലൂടെ വ്യാപകമായി തുക തട്ടുന്നുവെന്ന പരാതിയെത്തുടർന്ന് സെബർ കുറ്റങ്ങൾ ഒഴിവാക്കാനാണ് എസ്ബിഐ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. കൂടാതെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയുമാണ് നടപടിയുടെ ലക്ഷ്യം. ഹോം ബ്രാഞ്ചിൽ അല്ലാതെ നിക്ഷേപിക്കാവുന്ന തുകയുടെ പരിധി എസ്ബിഐ നേരത്തെ നീക്കിയിരുന്നു. മുന്‍പ് ഹോം ബ്രാഞ്ചിൽ അല്ലാതെ 25,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ അക്കൗണ്ട് ഉടമകൾക്ക് അനുമതി ഉണ്ടായിരുന്നില്ല.
നിലവിൽ എസ്ബിഐ തങ്ങളുടെ ഉപയോക്താക്കളുടെ ഡെബിറ്റ് കാർഡുകൾ ചിപ്പ് അധിഷ്ഠിത കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടാതെ അക്കൗണ്ടുമായി മൊബൈൽ നന്പർ ബന്ധിപ്പിക്കാത്തവരോട് എത്രയും വേഗം ബന്ധനം നടത്തണമെന്നും എസ്ബിഐ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഡിസംബർ ഒന്നു മുതൽ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ലഭിക്കില്ല.
എടിഎമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി വിവിധ ബാങ്കുകള്‍ക്ക് വ്യത്യസ്തമാണ്. അക്കൗണ്ടിന്റെയും ഉപയോഗിക്കുന്ന കാര്‍ഡിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ച് കൂടുതല്‍ പണം പിന്‍വലിക്കാന്‍ ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്.
അതേസമയം യുപിഐ ആപ്പ് വഴിയുള്ള പ്രതിദിന പണമിടപാടുകൾക്ക് നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് നിയന്ത്രണം ഏർപ്പെടുത്തുന്നു. നിലവിൽ ഒരു ദിവസം ഒരു അക്കൗണ്ടിൽ നിന്ന് 20 പേർക്ക് പണം കൈമാറാൻ കഴിയുമെങ്കിൽ പുതിയ നിയന്ത്രണത്തിന് കീഴിൽ ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് പത്ത് പേര്‍ക്കുമാത്രമേ പണം കൈമാറാന്‍ സൗകര്യമുണ്ടാകൂ.
വ്യക്തികള്‍തമ്മിലുള്ള ഇടപാടുകള്‍ക്കുമാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മൊബൈൽ നമ്പറുമായി ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമുണ്ടാകില്ല. ഫോൺ നമ്പറുമായി രണ്ട് അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 20തവണ പണം കൈമാറാൻ സാധിക്കും. എന്നാല്‍, ഒരു ബാങ്ക് അക്കൗണ്ടില്‍ വ്യത്യസ്ത യുപിഐ അക്കൗണ്ടുണ്ടെങ്കില്‍ 10 ഇടപാടുമാത്രമെ നടത്താന്‍ കഴിയൂ.
ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍, ഫുഡ് ഡെലിവറി ആപ്, ടാക്സി സര്‍വീസ് എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ല. ഷോപ്പിങിനും നിയന്ത്രണം ബാധകമാക്കിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates