Business

വീണ്ടും വിസ്മയിപ്പിച്ച് ജിയോ: ഇത്തവണ 1100 ജിബിയും ഈസി ഡൗണ്‍ലോഡിങ്ങും

സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എത്തുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വീണ്ടും വീണ്ടും ഇന്ത്യന്‍ ടെലികോം രംഗത്ത് അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. റിലയന്‍സ് ജിയോ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് രംഗത്ത് ഇതുവരെയില്ലാത്ത അതിശയകരമായ ഓഫറുകളാണ് കൊണ്ടുവരുന്നത്. സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എത്തുകയാണ്. 

രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ജിയോയുടെ അള്‍ട്രാ സ്പീഡ് ഫൈബര്‍ ടു ദി ഹോം (എഫ്ടിടിഎച്ച്) ബ്രോഡ്ബാന്‍ഡിന്റെ സേവനമാണ് ആരംഭിക്കുന്നത്. സെക്കന്‍ഡില്‍ 100 എംബി വേഗതയില്‍ പ്രതിമാസം 1,100 ജി.ബി (1.1 ടി.ബി) ഡേറ്റ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി.

1.1 ടിബി പരിധി കഴിഞ്ഞാല്‍ 40 ജിബി ഡേറ്റ വീതം പ്രതിമാസം 25 തവണ വരെ ഫ്രീ ടോപ്പ് അപ്പ് ചെയ്യാനും അവസരമുണ്ടാകും. തുടക്കത്തില്‍ 100 ജിബി ഡേറ്റയാണ് നല്‍കുക. ഇതിന്റെ പരിധി കഴിഞ്ഞാലാണ് ഫ്രീ ടോപ്പ് അപ്പ് നല്‍കുക. 100 ജി.ബിയും 25 തവണ ഫ്രീ ടോപ്പ് അപ്പും വരുന്നതോടെ മാസം 1100 ജിബി ഡേറ്റ ഉപയോക്താവിന് ലഭിക്കുമെന്ന് ജിയോ അധികൃതര്‍ വ്യക്തമാക്കി. 

ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് ജിയോ ജിഗാ ഫൈബര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. വീടുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അതിവേഗ എഫ്ടിടിഎച്ച് സേവനം നല്‍കാനാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ ജിയോ ഫൈബര്‍ സേവനം അഹമ്മദാബാദ്, ചെന്നൈ, ജംനഗര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ പരീക്ഷിക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും ഇത് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ തെരഞ്ഞെടുത്ത വരിക്കാര്‍ക്ക് ജിയോഫൈബര്‍ സേവനം നല്‍കി തുടങ്ങിയിരുന്നു.

ജിയോ ഫൈബര്‍ കണക്ഷന് 4500 രൂപ റീഫണ്ടബിള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം. റൗട്ടര്‍ സ്ഥാപിക്കുന്നതിനാണ് ഈ പണം ഉപയോഗിക്കുന്നത്. ജിയോയുടെ തന്നെ മറ്റൊരു വിപ്ലവ പദ്ധതിയായ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസിന്റെ സെറ്റ്‌ടോപ് ബോക്‌സായും റൗട്ടര്‍ ഉപയോഗിക്കാമെന്നും സൂചനയുണ്ട്. രാജ്യത്ത് മൂന്നു ലക്ഷത്തിലധികം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ജിയോ സ്ഥാപിച്ചുകഴിഞ്ഞു. ഇത് ജിയോ ഫൈബര്‍ പദ്ധതി നടപ്പാക്കുന്നതിന്റെ വേഗത കൂട്ടും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം