

കൊച്ചി: വൈദ്യുതി ബിൽ കൈയിൽ കിട്ടുമ്പോൾ സംശയം തോന്നാറുണ്ടോ? ബില്ലിലെ തുക കൂടുമ്പോൾ എങ്ങനെയാണ് ഇത്രയും കൂടിയത് എന്ന് സംശയം തോന്നുന്നത് സ്വാഭാവികമാണ്. ഇത്തരം സംശയങ്ങൾ പരിഹരിക്കാൻ കെഎസ്ഇബി സംവിധാനം ഒരുക്കിയിട്ടുണ്ട്. കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് customers/ online services എന്ന ഓപ്ഷനിലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാവുന്നതാണെന്ന് കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.
വൈദ്യുതി താരിഫും ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും ഇതുവഴി സാധിക്കുമെന്നും കെഎസ്ഇബി അവകാശപ്പെട്ടു.
കുറിപ്പ്:
വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ?
കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.
www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates