Business

എടിഎമ്മുകളില്‍ പണമില്ല; ബാങ്ക് ശാഖയില്‍ എത്തിയാല്‍ കിട്ടുന്നത് പത്ത് രൂപ നാണയങ്ങളും 

ഗ്രാമപ്രദേശങ്ങളിലെ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ തുകയുടെ ഒരു ഭാഗം പത്ത് രൂപയുടെ നാണയങ്ങളായി നല്‍കണമെന്നത് കര്‍ശനമാക്കിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപാല്‍: രാജ്യം നോട്ട് ക്ഷാമം നേരിടുകയാണെന്ന് സര്‍ക്കാര്‍ പരസ്യമായി അംഗീകരിച്ചിട്ട് നാല് ദിനങ്ങള്‍ പിന്നിടുമ്പോഴും മധ്യപ്രദേശിലെ എടിഎം കൗണ്ടറുകളില്‍ ഇനിയും പണം എത്തിയിട്ടില്ല. ഇതിനുപുറമെ പണം പിന്‍വലിക്കാനായി ബാങ്ക് ശാഖകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാകട്ടെ പത്ത് രൂപ നാണയങ്ങളും. ഗ്രാമപ്രദേശങ്ങളിലെ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ തുകയുടെ ഒരു ഭാഗം പത്ത് രൂപയുടെ നാണയങ്ങളായി നല്‍കണമെന്നത് ഇവിടെ കര്‍ശനമാക്കിയിരിക്കുകയാണ്. 

സാഗര്‍, ദമോഹ്, ഛത്തര്‍പ്പൂര്‍ തുടങ്ങിയ ചെറിയ പ്രദേശങ്ങളിലെ പൊതുസ്വകാര്യ ബാങ്കുകള്‍ പത്ത് രൂപയുടെ നാണയങ്ങളാണ് നല്‍കുന്നത്. 
എടിഎമ്മില്‍ പണമില്ലാതിരുന്നതിനാല്‍ സാഗറിലെ എസ്ബിഐ ബ്രാഞ്ചില്‍ എത്തി പണം പിന്‍വലിച്ച തനിക്ക് ആയിരം രൂപയുടെ പത്ത് രൂപ നാണയങ്ങള്‍ ലഭിച്ചെന്ന് കര്‍ഷകനായ രമാധീര്‍ പട്ടേല്‍ പറയുന്നു. പല ബാങ്ക് ബ്രാഞ്ചുകളും പിന്‍വലിക്കാവുന്ന തുകയുടെ പരിധി 10,000രൂപയെന്ന നിലയില്‍ പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആളുകളോട് അക്കൗണ്ടുകളില്‍ നിന്ന് കുറച്ച് പണം പിന്‍വലിക്കാന്‍ അടുത്തിടെ സംസ്ഥാന ധനകാര്യ മന്ത്രി ജയന്ത് മലായിയ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം തീവ്രമായ നോട്ട് ക്ഷാമം നേരിടുകയാണെന്നും സല്‍ക്കാര്‍ ഇതുസംബന്ധിച്ച് ആര്‍ബിഐയുമായി ബന്ധപ്പെടണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. 

നോട്ട് ക്ഷാമം തുടരുകയാണെന്നും ഇന്ത്യന്‍ സമ്പത്‌വ്യവസ്തയ്ക്കും ആളുകളുടെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് നോട്ടിന്റെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നതായിരിക്കുമെന്ന് ഫിനാന്‍സ് ചീഫ് സെക്രട്ടറി എപി ശ്രീവാസ്തവ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

നിരവധി വിവാഹങ്ങള്‍ നടത്തപ്പെടുന്ന അക്ഷയതൃതിയ ദിനത്തില്‍ ഈ പ്രശ്‌നം ഏറ്റവുമധികം ബാധിച്ചത് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉള്ളവരെയായിരുന്നു. പലര്‍ക്കും ഈ ദിനം പണം ലഭിക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു. മകളുടെ വിവാഹാവശ്യത്തിന് പണം വേണ്ടിയിരുന്നപ്പോള്‍ അക്കൗണ്ടില്‍ പണം ഉണ്ടായിട്ടും പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെന്ന് പലരും പരാതിപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT