Business

ഒരു രൂപ നാണയമുണ്ടാക്കാന്‍ സര്‍ക്കാരിന് വരുന്ന ചെലവ് ഒരു രൂപ 11 പൈസ; മറ്റു നാണയങ്ങളുടെ ചെലവ് ഇങ്ങനെ 

ഒരു രൂപ നാണയം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ഒരു രൂപ 11 പൈസ ചെലവുവരുന്നു എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടിനിടെ ഒരു രൂപ നാണയത്തിന്റെ മൂല്യത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതായത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രൂപ നാണയം കൊടുത്താല്‍ വാങ്ങാന്‍ കഴിയുന്ന സാധനങ്ങള്‍ ഇന്ന് അതേവിലയ്ക്ക് വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല എന്ന് സാരം. ഇതിനിടെ ഒരു രൂപ നാണയം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് വരുന്ന ചെലവിന്റെ കണക്കുകള്‍ പുറത്തുവന്നു. ഒരു രൂപ നാണയം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ഒരു രൂപ 11 പൈസ ചെലവുവരുന്നു എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 

വിവരാവകാശ നിയമ പ്രകാരം നാണയങ്ങളുടെ നിര്‍മ്മാണച്ചെലവ് ചോദിച്ചുകൊണ്ട് ഇന്ത്യാ ടുഡേ നല്‍കിയ അപേക്ഷയില്‍ കിട്ടിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു രൂപ നാണയത്തിന് പുറമേ നിലവില്‍ ഉപയോഗത്തിലുള്ള രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങളുടെ നിര്‍മ്മാണച്ചെലവും ലഭ്യമായിട്ടുണ്ട്. 

രണ്ട് രൂപ നാണയം നിര്‍മ്മിക്കാന്‍ ഒരു രൂപ 28 പൈസയും അഞ്ച്, പത്ത് രൂപാ നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ യഥാക്രമം 3.69 രൂപ, 5.54 രൂപ എന്നിങ്ങനെയുമാണ് ചെലവ്. മുംബൈയിലെ ഇന്ത്യാ ഗവണ്‍മെന്റ് മിന്റിലാണ് നിലവില്‍ നാണയങ്ങള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളേക്കാള്‍ കുറവ് നാണയങ്ങളാണ് 2018ല്‍ നിര്‍മ്മിച്ചതെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ 2016-17 സാമ്പത്തിക വര്‍ഷമാണ് ഏറ്റവുമധികം നാണയങ്ങള്‍ നിര്‍മ്മിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു