Business

ഓഫ്‌ലൈനിലും പാട്ട് കേള്‍ക്കാം; പ്രൈം അംഗങ്ങള്‍ക്കായി ആമസോണിന്റെ ആന്‍ഡ്രോയിഡ് ടി വി  മ്യൂസിക് ആപ്പ്

തിരഞ്ഞെടുത്ത 5 കോടിയോളം പാട്ടുകള്‍ ആപ്പില്‍ സ്റ്റോറ് ചെയ്തിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  പാട്ടുകള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ പരസ്യത്തിന്റെ ശല്യമില്ലാതെ പരിധിയില്ലാതെ

Author : സമകാലിക മലയാളം ഡെസ്ക്

 പ്രൈം അംഗങ്ങള്‍ക്ക് ഓഫ്‌ലൈനിലും പാട്ട് കേള്‍ക്കുന്നതിന് സൗകര്യമുള്ള മ്യൂസിക് ആപ്പുമായി ആമസോണ്‍. ആന്‍ഡ്രോയിഡ് ടി വി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആപ്പാണ് ആമസോണ്‍ പുറത്തിറക്കിയത്. പ്രൈം അംഗങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
 ഐഫോണിനുള്ള ആപ്പ് പോലെ തന്നെയാണ് ആന്‍ഡ്രോയിഡ് ആപ്പും പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുത്ത 5 കോടിയോളം പാട്ടുകള്‍ ആപ്പില്‍ സ്റ്റോറ് ചെയ്തിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  പാട്ടുകള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ പരസ്യത്തിന്റെ ശല്യമില്ലാതെ പരിധിയില്ലാതെ ആസ്വദിക്കാമെന്ന വാഗ്ദനമാണ് ആമസോണ്‍ നല്‍കുന്നത്. 

ആന്‍ഡ്രോയിഡ് പ്രൈം മ്യൂസിക് കേള്‍ക്കുന്നതിനായി നല്ല ഇന്റര്‍നെറ്റ് കണക്ഷന്‍ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് വച്ചാല്‍ ഓഫ്‌ലൈനില്‍ പാട്ട് കേള്‍ക്കാം.പ്രെം മ്യൂസികിന് പുറമേ ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ട്രാക്കുകളും കേള്‍ക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT