Business

കാറുകളില്‍ ചൈല്‍ഡ് ലോക്ക് വേണ്ട; ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ ഇറങ്ങുന്ന കാറുകളില്‍ ചൈല്‍ഡ് ലോക്ക് പാടില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. കുട്ടികളുടെ സുരക്ഷാര്‍ത്ഥമാണ് പിന്‍സീറ്റുകളില്‍ ചൈല്‍ഡ് ലോക്ക് നേരത്തെ

Author : സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ ഇറങ്ങുന്ന കാറുകളില്‍ ചൈല്‍ഡ് ലോക്ക് പാടില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. കുട്ടികളുടെ സുരക്ഷാര്‍ത്ഥമാണ് പിന്‍സീറ്റുകളില്‍ ചൈല്‍ഡ് ലോക്ക് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ ചൈല്‍ഡ് ലോക്ക് സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. 

അക്രമികളുടെ കൈയ്യില്‍ അകപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും ചൈല്‍ഡ് ലോക്ക് കാരണം കാറില്‍ നിന്നും രക്ഷപെടാനാവാത്ത അവസ്ഥയുണ്ടാകുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെ പിന്‍വാതില്‍ ഡ്രൈവര്‍ക്ക് പൂട്ടാനുള്ള സംവിധാനം ഇനിയിറങ്ങുന്ന കാറുകളില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT