Business

കൊറെ കൊറെ ഉമ്മകള്‍:  ഉമ്മകള്‍ കൊണ്ടു നിറഞ്ഞു നിറഞ്ഞു ഫെയ്‌സ്ബുക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഫെയ്‌സ്ബുക്കില്‍ ഇന്നു നോക്കിയപ്പോള്‍ എല്ലായിടത്തും ഉമ്മകള്‍. വെറും ഉമ്മയല്ല. നല്ല ചെമല നിറത്തിലുള്ള ഉഗ്രന്‍ ഉമ്മകള്‍. ഉമ്മയില്‍ തൊട്ടാലാകട്ടെ ലവ് ചിഹ്നങ്ങള്‍ പാറിപ്പറക്കുന്നു.

മലയാളത്തില്‍ 'ഉമ്മ' എന്നും ഇംഗ്ലീഷില്‍ 'xoxo' എന്ന് ടൈപ്പ് ചെയ്താലും ചുവന്ന നിറത്തിലേക്കു ഇത് മാറും. ഇതോടൊപ്പം ചുവന്ന ഹൃദയം ഫെയ്‌സ്ബുക്കിലൂടെ പാറിപ്പറക്കും. മറ്റുള്ള പ്രാദേശിക ഭാഷകളില്‍ ഈ 'ഉമ്മ' ഉണ്ടോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഉമ്മയോട് ചേര്‍ന്ന മറ്റു വാക്കുകള്‍ക്കും ഫെയ്‌സ്ബുക്ക് ഇമോജി ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. 

അതേസമയം, ഫെയ്‌സ്ബുക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഇത്തരം സംഗതികള്‍ പെട്ടെന്ന് ക്ലിക്കാകുന്നതുകൊണ്ടു തന്നെ നാളെയോ മറ്റന്നാളോ ഇതിനൊരു വിശദീകരണം ഒരു പക്ഷെ ഫെയ്‌സ്ബുക്ക് തന്നെ നല്‍കിയേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; വീണ ഇഡിക്ക് മുന്നില്‍ സമ്മതിച്ചു എന്നത് പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 880 രൂപ കൂടി

ദുബൈ ഡ്യൂട്ടി ഫ്രീയില്‍ മലയാളിക്ക് ബംപര്‍; തേടിയെത്തിയത് ഒമ്പത് കോടിയുടെ ഭാഗ്യം!

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ പണിമുടക്ക്; മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

'5 ​ഗോൾ' അത് ബാഴ്സലോണയ്ക്ക് നിർബന്ധാ! ജയിച്ചു കയറി ആഴ്സണൽ, ലിവർപൂൾ