Business

കോവിഡ് വാക്സിൻ: വ്യാജ പ്രചരണങ്ങൾ അടങ്ങിയ വിഡിയോകൾ നിരോധിക്കുമെന്ന് യൂട്യൂബ് 

ചികിത്സ തേടുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകളും അംഗീകാരമില്ലാത്ത ചികിത്സാ രീതികൾ പ്രചരിപ്പിക്കുന്നവയും യൂട്യൂബ് നിരോധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ പരത്തുന്ന വിഡിയോകൾ നിരോധിക്കുമെന്ന് യൂട്യൂബ്. വാക്‌സിൻ ജനങ്ങളെ കൊല്ലും, വന്ധ്യതയ്ക്ക് ഇടയാക്കും, കുത്തിവെപ്പിനൊപ്പം മനുഷ്യരിൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കും തുടങ്ങിയ വ്യാജ പ്രചരണങ്ങൾ നടത്തുന്ന വിഡിയോകളും ലോകാരോഗ്യ സംഘടനയുടേയും പ്രാദേശിക അധികൃതരിൽ നിന്നുള്ള വിവരങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങുന്നവയും നീക്കം ചെയ്യും. 

ചികിത്സ തേടുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകളും അംഗീകാരമില്ലാത്ത ചികിത്സാ രീതികൾ പ്രചരിപ്പിക്കുന്നവയും യൂട്യൂബ് നിരോധിക്കും. നിലവിൽ കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിഡിയോകൾ യൂട്യൂബ് നീക്കം ചെയ്യുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' തുടങ്ങുന്നു; സൗജന്യ യാത്രയില്‍ ലാഭിക്കുന്ന പണം സ്ത്രീകള്‍ക്ക് നിക്ഷേപിക്കാമെന്ന് മുഖ്യമന്ത്രി

സർക്കാർ ജോലി തേടുന്നവർക്ക് അവസരം; വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള അഭിമുഖം

ഓണം വാരാഘോഷം: കലാകാരന്മാർക്ക് അപേക്ഷ സമർപ്പിക്കാം

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യും; മോഹന്‍ലാല്‍ ഡിഎഫ്ഒയ്ക്ക് നല്‍കിയ അപേക്ഷ വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി

സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം; വനിതകളുടെ ഉന്നമനത്തിന് 'ദാക്ഷായണി സ്വയംസഹായ സംഘങ്ങള്‍ പദ്ധതി'