Business

ക്രിക്കറ്റല്ല ഇനി ഞണ്ട് വിശേഷങ്ങള്‍; സംഗക്കാരയും ജയവര്‍ധനെയും റസ്‌റ്റോറന്റുമായി ഇന്ത്യയിലേക്ക് 

ഞണ്ട് വിഭവങ്ങള്‍ക്ക് പേരുകേണ്ട ബ്രാന്‍ഡിന്റെ മുംബൈയിലെ സവേരി ഹൗസിലാണ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളായ സംഗക്കാരയും മഹേള ജയവര്‍ധനെയും റസ്‌റ്റോറന്റുമായി ഇന്ത്യയിലേക്ക്. ഇരുവരും പങ്കാളികളായി മിനിസ്റ്ററി ഓഫ് ക്രാബ് ആണ് മുംബൈയില്‍ പുതിയ ഔട്ട്‌ലെറ്റ് തുറക്കുന്നത്. 

ശ്രീലങ്കയിലെ പ്രമുഖ റസ്റ്റോറന്റുകളില്‍ ഒന്നായ മിനിസ്ട്രി ഓഫ് ക്രാബ് ഗൗര്‍മെറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ജിഐപിഎല്‍) ആണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഞണ്ട് വിഭവങ്ങള്‍ക്ക് പേരുകേണ്ട ബ്രാന്‍ഡിന്റെ മുംബൈയിലെ സവേരി ഹൗസിലാണ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം. 

പ്രമുഖ ഷെഫ് ദര്‍ശന്‍ മുനിദാസയുടെ ആശയമാണ് മിനിസ്ട്രി ഓഫ് ക്രാബ്. ഏഷ്യയിലെ മികച്ച 50 റസ്റ്റോറന്റുകളുടെ പട്ടികയില്‍ തുടര്‍ച്ചയായി മൂന്ന് തവണ ലിസ്റ്റ് ചെയ്യപ്പെട്ട മിനിസ്ട്രി ഓഫ് ക്രാബിലെ വ്യത്യസ്തമായ വിഭവങ്ങളും മികച്ച ആതിഥേയത്വവുമാണ് ആകര്‍ഷക ഘടകങ്ങള്‍. ശ്രീലങ്കയിലെ രുചികരമായ ഞണ്ടുകളും കടല്‍ വിഭവങ്ങളുമാണ് ഇവിടുത്തെ സവിശേഷത. 

ഇന്ത്യയിലെ ഷെഫുമാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും റസ്റ്റോറന്റ് ഇന്ത്യയില്‍ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മുനിദാസ പറഞ്ഞു. 2011ഡിസംബര്‍ മുതല്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ആ വിജയം ഇന്ത്യയിലും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍