Business

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപു ഇന്ത്യയില്‍ വില്‍ക്കാന്‍ പാടില്ല: ബാലവകാശ കമ്മീഷന്റെ നിര്‍ദേശം

രാജ്യത്തെ അഞ്ച് പ്രദേശങ്ങളില്‍ നിന്നായി എന്‍സിപിസിആര്‍ ശേഖരിച്ച  ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി ഷാംപുവിന്റെയും പൗഡറിന്റേയും സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിര്‍ത്താന്‍ ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഉത്പന്നത്തില്‍ അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കടകളില്‍ ഇപ്പോഴുള്ള സ്‌റ്റോക്കുകള്‍ പിന്‍വലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

രാജ്യത്തെ അഞ്ച് പ്രദേശങ്ങളില്‍ നിന്നായി എന്‍സിപിസിആര്‍ ശേഖരിച്ച  ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി ഷാംപുവിന്റെയും പൗഡറിന്റേയും സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. നിരവധി കേസുകളില്‍ കമ്പനിക്ക് കോടതി വന്‍ തുക പിഴ വിധിച്ചെങ്കിലും കേരളത്തിലുള്‍പ്പെടെ ലോകത്താകമാനം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും വിപണിയില്‍ സജീവമായി വിറ്റു പോകുന്നുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ചിന് ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി 2.9 കോടി രൂപ നഷ്ടപരിഹാരം ടെറി ലീവിറ്റ് എന്ന യുവതിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡറും മറ്റും വര്‍ഷങ്ങളായി ഉപയോഗിച്ചതിനെ തുടര്‍ന്ന് തനിക്ക് കാന്‍സര്‍ ബാധിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് വിധി.

1970 മുതല്‍ കമ്പനി പുറത്തിറക്കുന്ന പൗഡറില്‍ ആസ്‌ബെറ്റോസ് ചേരുന്നുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ലെന്നും പരാതിക്കാര്‍ക്കായി വാദിച്ച അഭിഭാഷകര്‍ വ്യക്തമാക്കി. വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയും'; നയപ്രഖ്യാപനത്തിൽ വിജയ് സർക്കാർ

30,000 കോടിയുടെ വമ്പന്‍ ഐപിഒ; ഓഹരി വിപണിയില്‍ ചരിത്രം കുറിക്കാന്‍ എന്‍എസ്ഇ

പ്രതിരോധ കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം; ലോകത്തിന് സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന മുഖ്യ ശക്തിയായി ഇന്ത്യ

'തര്‍ക്കം കുട്ടികളുടെ ഭാവിയെ ബാധിക്കരുത്'; പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സ്വാഗതം ചെയ്ത് സുരേഷ് ഗോപി

രാഹുല്‍ ഗാന്ധിക്ക് സവര്‍ണബോധം; പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞത് അതുകൊണ്ടെന്ന് എകെ ബാലന്‍

SCROLL FOR NEXT