Business

ടിക്‌ടോക് പോയാല്‍ പോട്ടെ!; ചിംഗാരി ജനപ്രിയമാകുന്നു, മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കള്‍, വീഡിയോ എഡിറ്റിങ്ങിന് അത്യാധുനിക സംവിധാനങ്ങള്‍

വീഡിയോ ഷെയറിംഗ് ആപ്പായ ടിക്‌ടോകിന്റെ എതിരാളിയായ ചിംഗാരി ഇന്ത്യയില്‍ വിപണി പിടിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:വീഡിയോ ഷെയറിംഗ് ആപ്പായ ടിക്‌ടോകിന്റെ എതിരാളിയായ ചിംഗാരി ഇന്ത്യയില്‍ വിപണി പിടിക്കുന്നു. മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കളെ പുതുതായി കണ്ടെത്തിയെന്ന് ഇന്ത്യന്‍ കമ്പനി ചിംഗാരി അവകാശപ്പെട്ടു.

ചൈനീസ് ആപ്പായ ടിക്‌ടോകിന്റെ നിരോധനമാണ് ചിംഗാരിയുടെ ജനപ്രീതി വര്‍ധിപ്പിച്ചത്. 24 മണിക്കൂറിനിടെ 35 ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യാധുനിക സേവനങ്ങളാണ് ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. വീഡിയോയും ഓഡിയോയും എഡിറ്റ് ചെയ്യുന്നതിന് മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിഷ്വല്‍ എഫക്ടസിനും മറ്റും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും കമ്പനി സിഇഒ സുമിത് ഘോഷ് അറിയിച്ചു.

പ്ലാറ്റ്‌ഫോമില്‍ ഓഗ്മെന്റഡ് റിയാല്‍റ്റി ഫില്‍റ്റേഴ്‌സ് പോലുളള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിലൂടെ അത്യാധുനിക ക്യാമറ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉളളടക്കം സൃഷ്ടിക്കുന്നവര്‍ക്ക് സാധിക്കും. 18നും 35നും ഇടയില്‍ പ്രായമുളളവരാണ് ഏറ്റവുമധികം ചിംഗാരി ഡൗണ്‍ലോഡ് ചെയ്യുന്നത്. മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളില്‍ ഇത് ലഭ്യമാണ്. ഇന്ത്യക്ക് പുറമേ യുഎഇ, കുവൈത്ത്, സിംഗപ്പൂര്‍, സൗദി പോലുളള രാജ്യങ്ങളിലും ഈ ആപ്പ് ലഭ്യമാണെന്നും സുമിത് ഘോഷ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൃശ്ചികപ്പുലരിയില്‍ മലചവിട്ടാന്‍ ഭക്തരുടെ തിരക്ക്, കാനന പാത തുറന്നു, വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍

വൃശ്ചികപ്പുലരിയില്‍ നട തുറന്നു, മണ്ഡലകാലത്തിന് തുടക്കം; പരീക്ഷ എഴുതാനാകുമോയെന്ന് ഇന്നറിയാം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡി; ഓൺലൈനായി അപേക്ഷിക്കാം