Business

തിരിച്ചെത്തിയ ജാവയെ ഇരുകൈകളും നീട്ടി സ്വീകരിച്ച് മലയാളികള്‍: ഒക്ടോബര്‍ വരെ ബുക്കിങ് ആയി

നിലവില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവടങ്ങളില്‍ ജാവ ഷോറൂം തുറന്നിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ജാവ ബൈക്കുകളോട് ഇന്ത്യക്കാര്‍ക്ക് പക്ഷേ പ്രേമമാണ്. ഇപ്പോള്‍ മഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലൂടെയുള്ള രണ്ടാംവരവിലും ബൈക്കിനോടുള്ള പ്രിയം കുറയുന്നില്ല, കൂടിയിട്ടേയുള്ളു. ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മൂന്ന് മോഡലുകളാണ് പുതിയതായി ഇന്ത്യന്‍ നിരത്തിലെത്താനൊരുങ്ങുന്നത്. കേരളത്തിലും ജാവയുടെ ബൈക്കുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

കേരളത്തില്‍ ഒക്ടോബര്‍ മാസം വരെയുള്ള ബുക്കിങ് ജാവ ബൈക്കുകള്‍ക്ക് ലഭിച്ച് കഴിഞ്ഞെന്നാണ് വിവരം. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ ബുക്കിങ് ലഭിച്ചിരിക്കുന്നത്. 23നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ബൈക്ക് ബുക്ക് ചെയ്തവരില്‍ കൂടുതലും. നിലവില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവടങ്ങളില്‍ ജാവ ഷോറൂം തുറന്നിട്ടുണ്ട്.

ഐതിഹാസിക മോഡല്‍ ആയ ജാവക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചത് വില്‍പനയ്ക്ക് കരുത്ത് പകരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യ ഘട്ടത്തില്‍ വിറ്റഴിക്കുക. ഈ മാസം പകുതിയോടെ ജാവ ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

ആദ്യം വിപണിയിലെത്തുന്ന ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സിംഗിള്‍ ചാനല്‍ എബിഎസാണ് ജാവ, ജാവ 42 മോഡലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍