Business

നാല് രൂപക്ക് അടിപൊളി സ്മാര്‍ട്‌ഫോണുകള്‍: ആനിവേഴ്‌സറി ഓഫറുമായി ഷവോമി

സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ മുന്‍നിരക്കാരായ ഷവോമി തങ്ങളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ മുന്‍നിരക്കാരായ ഷവോമി തങ്ങളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈ പത്ത് മുതല്‍ ഒന്‍പതു വരെ കമ്പനിയില്‍ ഓഫര്‍ വില്‍പ്പനയുണ്ടായിരിക്കും. കേവലം നാല് രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുന്ന ആകസ്മികമായ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ്മി വൈ2, റെഡ്മി നോട്ട് 5 പ്രോ, 55 ഇഞ്ച് സ്മാര്‍ട് ടിവി എന്നിവ ലെറും നാല് രൂപക്ക് നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഫ്‌ലാഷ് സെയിലും കോമ്പോ ഓഫറുകളും ഒരുക്കി ഇന്ത്യയിലെ നാലാം വാര്‍ഷികം അടിപൊളിയാക്കുകയാണ് ഷവോമി.

എംഐ എല്‍ഇഡി സ്മാര്‍ട് ടിവി (55 ഇഞ്ച്), റെഡ്മി നോട്ട് ഫൈവ് പ്രോ (4ജിബി റാം, 64ജിബി സ്‌റ്റോറേജ്) എംഐ ബാന്‍ഡ് 2 തുടങ്ങിയവയാണ് 4 രൂപക്ക് വില്‍ക്കുന്ന ഡിവൈസുകള്‍. എംഐ ഡോട്ട്‌കോം വഴിയാണ് ഇതിന്റെ വില്‍പ്പന നടക്കുക. 

ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ഫ്‌ലാഷ് സെയില്‍ ഏതാനും സെക്കന്റുകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളു. അതിനാല്‍ മേല്‍വിലാസം, പണമടയ്ക്കാനുള്ള വിവരങ്ങള്‍ എന്നിവ നേരത്തേ തന്നെ തയാറാക്കി വയ്ക്കണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എംഐ ഡോട്‌കോം അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമേ ഷവോമിയുടെ ഫ്‌ലാഷ് സെയിലില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു എന്നത് മറ്റൊരു പ്രത്യേകതയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT