Business

നാസയുടെ ഈ പദ്ധതി ബഹിരാകാശത്തല്ല; ഭൂമിയില്‍ തന്നെ!

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍:നാസ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക ബഹിരാകാശത്തെ കുറിച്ചാണ്. ഭൂമിക്കു മുകളില്‍ നിരവധി കാര്യങ്ങള്‍ ചെയ്ത് കര്‍മനിരതരായിക്കൊണ്ടിരിക്കുമ്പോള്‍ നാസ വാഹന ലോകത്തും വാര്‍ത്തയാവുകയാണ്. ഫ്‌ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്റര്‍ സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങള്‍ ഒരുക്കുമെന്നാണ് പുതിയ ചര്‍ച്ച.

റഡാര്‍, ജിപിഎസ്, ലേസര്‍ എന്നിവ ഉപയോഗിച്ച് ഡ്രൈവറെ ആവശ്യമില്ലാത്ത വാഹനങ്ങള്‍ നിര്‍മിക്കാന്‍ കെന്നഡി സ്‌പെയ്‌സ് സെന്ററിലെ ശാസ്ത്രജ്ഞരും സെന്‍ട്രല്‍ ഫ്‌ളോറിഡ ഓട്ടോമേറ്റഡ് വെഹിക്കിള്‍ പാര്‍ട്ട്ണഷിപ്പുമാണ് കൈകോര്‍ക്കുന്നത്. അമേരിക്കയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ വര്‍ഷം നാസയ്ക്ക് ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. വാഹനത്തിന് വേണ്ട സാങ്കേതികതയാണ് കെന്നഡി സ്‌പെയ്‌സ് സെന്റര്‍ ഒരുക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല