Business

ബൈക്ക് അപകടം ഉണ്ടായാല്‍ ഇനി എമര്‍ജന്‍സി നമ്പറിലേക്ക് ഹെല്‍മെറ്റില്‍ നിന്ന് സന്ദേശമെത്തും ; 'കവചു'മായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍

ജിപിഎസ് വഴി അപകടത്തിലായ ആള്‍ ഉള്ള കൃത്യം സ്ഥലം എമര്‍ജന്‍സി നമ്പറുകളിലേക്ക് കൈമാറുന്ന തരത്തിലാണ് ഹെല്‍മെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ബംഗളുരു: ബൈക്ക് അപകടം ഉണ്ടായാല്‍ എമര്‍ജന്‍സി നമ്പറുകളിലേക്ക് ഉടന്‍ തന്നെ സന്ദേശമെത്തിക്കുന്ന ഹെല്‍മെറ്റ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്തു. ബംഗളുരുവിലെ മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ സായ് വെങ്കട്ട് പത്രോ, നികിത, മേഘ എന്നിവരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. 

 ജിപിഎസ് വഴി അപകടത്തിലായ ആള്‍ ഉള്ള കൃത്യം സ്ഥലം എമര്‍ജന്‍സി നമ്പറുകളിലേക്ക് കൈമാറുന്ന തരത്തിലാണ് ഹെല്‍മെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ 7000 മുതല്‍ 8000 രൂപ വരെ ഹെല്‍മെറ്റിന് വിലയിടാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. പരീക്ഷണങ്ങള്‍ വിജയകരമായാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. 

ഹെല്‍മെറ്റിന്റെ പേറ്റന്റിനായി സംഘം അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. ഇത് ലഭിച്ചാലുടന്‍ സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ വിപണിയില്‍ എത്തിക്കും. ബൈക്കുകള്‍ക്കൊപ്പം ഹെല്‍മെറ്റും വില്‍ക്കുന്ന രീതിയിലാവും ആദ്യം ക്രമീകരിക്കുക. ബൈക്ക് യാത്രികരുടെ ജീവന്‍ രക്ഷിക്കുന്നതായത് കൊണ്ട് തന്നെ ' കവച്' എന്ന പേരാണ് സ്മാര്‍ട്ട് ഹെല്‍മെറ്റിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള 'കവച് ജൂനിയറും' അധികം വൈകാതെ വിപണിയില്‍ എത്തിക്കാനാണ് ഇവരുടെ ലക്ഷ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു