Business

മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് വിലക്ക് വരുന്നു; വില്‍പ്പന 2020 വരെ മാത്രമെന്ന് സുപ്രിംകോടതി 

2020 ഓടേ ഭാരത് സ്റ്റേജ് സിക്‌സ് മാനദണ്ഡപ്രകാരമുളള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുളളുവെന്ന് സുപ്രിംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2020 ഓടേ ഭാരത് സ്റ്റേജ് സിക്‌സ് മാനദണ്ഡപ്രകാരമുളള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുളളുവെന്ന് സുപ്രിംകോടതി. 2020 ഏപ്രില്‍ ഒന്നിന് ശേഷം ഭാരത് സ്റ്റേജ് ഫോര്‍ വാഹനങ്ങള്‍ അനുവദിക്കില്ലെന്നും സുപ്രിംകോടതി ഉത്തരവില്‍ പറയുന്നു. 

ശുദ്ധമായ ഇന്ധനം ലഭ്യമാക്കണമെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു സുപ്രിംകോടതി ഉത്തരവ്. ഇത് നടപ്പിലാക്കാന്‍ മൂന്നുമാസം  അധികം അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തളളി. നിലവില്‍ ഭാരത് സ്‌റ്റേജ് ഫോര്‍ വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് അത് വില്‍ക്കാന്‍ സാവകാശം അനുവദിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ വാദം.

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് 2020 ഓടേ രാജ്യം ഭാരത് സ്റ്റേജ് സിക്‌സ് വാഹനങ്ങളിലേക്ക് നീങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഭാരത് സ്റ്റേജ് ഫൈവ് മാനദണ്ഡത്തെ മറികടന്ന് പരിസ്ഥിതിക്ക് കൂടുതല്‍ അനുയോജ്യമായ ഭാരത് സ്റ്റേജ് സിക്‌സ് 2016ല്‍ കേന്ദ്രം പ്രഖ്യാപിക്കുകയായിരുന്നു. 

പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ കഴിഞ്ഞതവണ നടന്ന വാദത്തിനിടെ, ഭാരത് സ്റ്റേജ് ഫോര്‍ വാഹനങ്ങള്‍ നിരോധിക്കുന്നതിനുളള സമയപരിധി 2020 ജൂണ്‍ വരെ നീട്ടാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ സുപ്രിംകോടതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അപരാജിത സിങ് എതിര്‍ത്തിരുന്നു. കേടുപാടുകളില്ലാത്ത ഭാരത് സ്റ്റേജ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ വാഹന ഉല്‍പ്പാദകര്‍ക്ക് സമയം അനുവദിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ വാദം.

ഭാരത് സ്റ്റേജ് സിക്‌സ് ഗ്രേഡിലുളള പെട്രോളിനും ഡീസലിനും മലിനീകരണ തോത് കുറവാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് ഇതിലേക്ക് മാറാന്‍ ആദ്യം തയ്യാറെടുക്കുന്നത്. ഏപ്രില്‍ മുതല്‍ ഈ ഗണത്തില്‍പ്പെട്ട ഇന്ധനം ഡല്‍ഹിയില്‍ ലഭിക്കുന്നുണ്ട്. മലിനീകരണതോതില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവു വരുത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് കണ്ടെത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT