Business

മഹാരാഷ്ടയും ഗുജറാത്തും മധ്യപ്രദേശും നികുതി കുറച്ചു, കുറയ്ക്കില്ലെന്ന് കേരളം 

പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയില്‍ ഒന്നര രൂപയുടെ കുറവ് വരുത്തിയതായി കേന്ദ്രം അറിയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

ആദ്യം വര്‍ധിപ്പിച്ച നികുതി മുഴുവന്‍ കേന്ദ്രം പൂര്‍ണമായി കുറയ്ക്കട്ടെ. അതിന് ശേഷം നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിക്കാമെന്ന് തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ കേന്ദ്രത്തിന്റെ ചുവടുപിടിച്ച് മൂന്ന് സംസ്ഥാനങ്ങള്‍ നികുതി കുറച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളാണ് നികുതി കുറച്ചത്. 

ഇന്ധനവില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന പശ്ചാത്തലത്തില്‍ നികുതി നിരക്ക് കുറയ്ക്കണമെന്നത് നീണ്ടക്കാലമായുളള ആവശ്യമാണ്. ഒരു ഘട്ടത്തില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടക്കുമെന്നാണ് ആശങ്ക. ഇതിനിടയിലാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയില്‍ കേന്ദ്രം ഒന്നര രൂപയുടെ കുറവ് വരുത്തിയത്. ഇതിന് പുറമേ എണ്ണ കമ്പനികളും ഒരു രൂപ കുറച്ചു. ഫലത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും രണ്ടരരൂപയുടെ കുറവാണ് ഉണ്ടാവുക. എക്‌സൈസ് തീരുവ കുറയ്ക്കുന്നതുവഴി 21000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

നിയമസഭാ സമ്മേളനം ചൊവ്വാഴ്ച മുതല്‍; ബജറ്റ് 29ന്

കടയിലെത്തി യുവതിക്കെതിരെ കത്തി വീശി, വധഭീഷണി മുഴക്കി; കേസ്

'കാട്ടിറച്ചി വില്‍പന നടത്തുന്ന സംഘം'; വയനാട്ടില്‍ മൂന്നുപേര്‍ നാടന്‍തോക്കുമായി പിടിയില്‍

SCROLL FOR NEXT