Business

മാരുതി കാറുകള്‍ക്കു വില കുറച്ചു

മാരുതി കാറുകള്‍ക്കു വില കുറച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിസന്ധി കനക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെ, രാജ്യത്തെ മുന്‍നിര കമ്പനിയായ മാരുതി സുസുകി കാറുകളുടെ വില കുറച്ചു. ഇന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.

ഓള്‍ട്ടോ 800, ഓള്‍ട്ടോ കെ 10, സ്വിഫ്റ്റ് ഡീസല്‍, സെലേറിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, ടൂര്‍ എസ് ഡീസല്‍, വിറ്റാര ബ്രെസ്സ, എസ് ക്രോസ് എന്നീ മോഡലുകളുടെ വിലയിലാണ് കുറവു വരുത്തിയത്. 2.93 ലക്ഷം ുതല്‍ 11.49 ലക്ഷം വരെ വില വരുന്നവയാണ് മോഡലുകള്‍.

വിവിധ മോഡലുകള്‍ക്ക് ഇപ്പോഴുള്ള പ്രമേഷനല്‍ ഓഫറുകള്‍ക്കു പുറമേയാണ് വിലയില്‍ വരുത്തിയ കുറവന്നെ് മാരുതി അറിയിച്ചു. വില കുറച്ചതിലൂടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടാവുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

നവരാത്രി ഉത്സവ സീസണിനു മുന്നോടിയായാണ് മാരുതി വിലക്കുറവു പ്രഖ്യാപിച്ചത്. മറ്റു കമ്പനികളും ഇതു പിന്തുടരുമെന്നാണ് വിപണിയിലെ പ്രതീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

പണം പിന്‍വലിക്കുന്നതില്‍ സംശയങ്ങള്‍ ഉണ്ടോ?, ഇപിഎഫ്ഒ വാട്‌സ്ആപ്പ് ചാനല്‍ റെഡി; വിശദാംശങ്ങള്‍

'വാര്‍ത്ത അറിഞ്ഞത് അതേ ചാനലില്‍ നിന്ന്, സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ല'; എസ്‌ഐടി നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചരിത്രത്തില്‍ ആദ്യമായി മക്കയില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; ഹൂതി ആക്രമണ ഭീഷണിയിൽ സൗദി അറേബ്യ

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ