Business

മുകേഷ് അംബാനിയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു രത്‌നവ്യാപാരി റസല്‍ മേത്തയുടെ മകള്‍

ഈ മാസം തന്നെ വിവാഹം നടത്താനാണ് ബന്ധുക്കളുടെ തീരുമാനമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ശനിയാഴ്ച ഗോവയില്‍ വെച്ചായിരുന്നു നിശ്ചയം. സോഷ്യല്‍ മീഡിയയിലൂടെയാണ് ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 

മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മൂത്ത മകനാണ് ആകാശ്. റിലയന്‍സ് ജിയോയുടെ ചുമതലക്കാരന്‍ കൂടിയാണ് അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് വ്യാപാര കമ്പനിയായ റോസി ബ്ല്യൂ ഡയമണ്ട്‌സിന്റേയും ഉടമയായ ശോക്ല മെഹ്ത്തയുടേയും മോനയുടേയും ഇളയ മകളാണ് ശ്ലോക മെഹ്ത. 

ആകാശും ശ്ലോകയും സഹപാഠികളും ദീര്‍ഘകാലമായി സുഹൃത്തുക്കളുമാണ്. ദീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു ഇരുവരുടെയും സ്‌കൂള്‍ വിദ്യാഭ്യാസം. ലണ്ടനിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്ലോക കുടുംബ ബിസിനസില്‍ ചേര്‍ന്നത്. റിലയന്‍സ് ജിയോവിന്റേയും റിലയന്‍സ് റീട്ടെയ്‌ലിന്റേയും ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളാണ് ആകാശ് അംബാനി. 

ഈ മാസം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് നിശ്ചയത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ട നാഗ്പൂര്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ മാസം തന്നെ വിവാഹം നടത്താനാണ് ബന്ധുക്കളുടെ തീരുമാനമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. വിവാഹം സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT