Business

രാജ്യത്തെ ഏറ്റവും ധനികനായ മലയാളി എംഎ യൂസഫലി

ഇന്ത്യയിലെ ഏറ്റവും ധനികനായ മലയാളി എന്ന സ്ഥാനം ഇത്തവണയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക്.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും ധനികനായ മലയാളി എന്ന സ്ഥാനം ഇത്തവണയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക്. 4.75 ബില്യന്‍ ഡോളറാണ് എംഎ യൂസഫലിയുടെ ആകെ സമ്പാദ്യമെന്ന് ഫോബ്‌സ് മാഗസിന്‍ പുറത്തു വിട്ട പട്ടികയില്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി തെരഞ്ഞെടുക്കപ്പെട്ടത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെയാണ്.

ഇന്ത്യയിലെ ധനികന്‍മാരില്‍ 26ാം സ്ഥാനമാണ് യൂസഫലിക്കുള്ളത്. 3.9 ബില്യന്‍ ഡോളറുമായി 33-ാം സ്ഥാനത്തുള്ള രവി പിള്ളയാണു പട്ടികയിലെ രണ്ടാമത്തെ മലയാളി. മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി 68-ാം സ്ഥാനത്താണ്; സമ്പാദ്യം 2.44 ബില്യന്‍ ഡോളര്‍.

18 ബില്യന്‍ ഡോളറുമായി ഹിന്ദുജ സഹോദരന്മാര്‍ നാലാമതും 15.7 ബില്യന്‍ ഡോളറുമായി പല്ലോന്‍ജി മിസ്ത്രി അഞ്ചാമതുമുണ്ട്. 100 ഇന്ത്യന്‍ ധനികരുടെ പട്ടികയാണു ഫോബ്‌സ് പുറത്തിറക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു