Business

വമ്പന്‍ ഓഫറുമായി 'ഫ്‌ളിപ്‌ സ്റ്റാര്‍ട്ട് സെയില്‍' ഇന്ന് ; ടി വിക്കും വീട്ടുപകരണങ്ങള്‍ക്കും 75 ശതമാനം വിലക്കുറവ് 

ജൂണ്‍ ഒന്നിന് രാവിലെ ആരംഭിക്കുന്ന ഓഫര്‍ മൂന്നാം തിയതി വരെയാണ് ലഭ്യമാകുക.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി ഫ്‌ളിപ്‌ കാര്‍ട്ടിന്റെ മൂന്ന് ദിവസത്തെ ഷോപ്പിങ് മാമാങ്കത്തിന് ഇന്ന് തുടക്കം. ഫ്‌ളിപ്‌ സ്റ്റാര്‍ട്ട് സെയിലെന്നാണ് ഡിസ്‌കൗണ്ട് മേളയ്ക്ക് പേര് തന്നെ നല്‍കിയിരിക്കുന്നത്. 

ലാപ് ടോപ്, പവര്‍ ബാങ്ക്, ഹെഡ്‌ഫോണ്‍ തുടങ്ങിയവയ്ക്ക് 80 ശതമാനം വരെയാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. വീട്ടുപകരണങ്ങള്‍ക്കും ടിവിയ്ക്കും 75 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് ഷോപിങ് മേള നടത്തുന്നത്. ബാങ്കിന്റെ ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡുള്ളവര്‍ക്ക് 10 ശതമാനം വിലക്കുറവ് നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

ജൂണ്‍ ഒന്നിന് രാവിലെ ആരംഭിക്കുന്ന ഓഫര്‍ മൂന്നാം തിയതി വരെയാണ് ലഭ്യമാകുക. ഫര്‍ണിച്ചറുകള്‍ക്കും ഫാഷന്‍ സാധനങ്ങള്‍ക്കും ആകര്‍ഷകമായ വിലക്കുറവും ഫ്‌ളിപ്‌ കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

Today's Rashi Phalam September 29|വിവാഹാലോചനയിൽ പുരോഗതി, ജോലിയിൽ പുതിയ ചുമതല

ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന്‍ തുറന്നു,

ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീ ശങ്കര്‍