Business

വമ്പന്‍ ഡിസ്കൗണ്ടുമായി സ്‌പൈസ് ജെറ്റ്; ഓഫർ ഫെബ്രുവരി ഒൻപത് മുതൽ  

ഓഫർ പ്രകാരം യാത്രക്കാർക്ക് 899രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകും

Author : സമകാലിക മലയാളം ഡെസ്ക്

മ്പന്‍ ഡിസ്കൗണ്ട് ഓഫർ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. ദേശീയ, അന്തർദേശീയ വിമാന യാത്രകൾക്ക് വലിയ ഡിസ്കൗണ്ട് ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ പ്രകാരം യാത്രക്കാർക്ക് 899രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാകും. അന്തര്‍ദേശീയ സര്‍വീസുകളുടെ ടിക്കറ്റ് 3,699മുതല്‍ ലഭ്യമാകും.

ഈ മാസം ഒന്‍പത് വരെയാണ് ഓഫര്‍ നേടാന്‍ അവസരം. സെപ്റ്റംബര്‍ 25വരെയുള്ള യാത്രകളുടെ ടിക്കറ്റ് ഓഫറില്‍ ഉള്‍പ്പെടുത്താനാകും. ട്വിറ്ററിലൂടെ ഡിസ്കൗണ്ട് സംബന്ധിച്ച വിവരം സ്പൈസ് ജെറ്റ് പുറത്തുവിട്ടു. ഓഫർ നേടണമെങ്കിൽ ബുക്കിങ്ങുകൾ സ്പൈസ് ജെറ്റിന്റെ വൈബ്സൈറ്റിലൂടെ നടത്തണം. 

ഒരു ഭാ​ഗത്തേക്ക് മാത്രമുള്ള യാത്രയിലാണ് ഡിസ്കൗണ്ട് ലഭിക്കുക. മറ്റ് ഓഫറുകൾക്ക് അർഹരായവർക്ക് ഡിസ്കൗണ്ട് ലഭക്കുകയില്ല. ​ഗ്രൂപ്പ് ബുക്കിം​ഗുകൾക്കും ഓഫർ പ്രയോജനപ്പെടുത്താനാകില്ല. യാത്രയ്ക്ക് 14ദിവസം മുൻപ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഓഫർ ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോ​ഗിച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് പത്ത് ശതമാനം അധിക ഇളവും നേടാനാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT